കേരളം

kerala

ETV Bharat / state

ടി.പി.ചന്ദ്രശേഖരൻ സ്‌മൃതി സംഗമത്തിൽ പങ്കെടുക്കുന്നതിന് സിപിഎമ്മിന്‍റെ വിലക്ക് - ആര്‍എംപി ടി.പി.ചന്ദ്രശേഖരൻ

ഘടക കക്ഷികൾക്ക് പോലും എൽഡിഎഫിൽ പ്രവർത്തന സ്വാതന്ത്ര്യം ഇല്ലാത്ത അവസ്ഥയാണിപ്പോഴെന്ന് ആർഎംപിഐ ആരോപണം.

ടി.പി.ചന്ദ്രശേഖരൻ  ടി.പി.ചന്ദ്രശേഖരൻ അനുസ്‌മരണം  tp chandrashekharan remembranse day  rmp leader n venu  cpm ban  സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍  ആര്‍എംപി ടി.പി.ചന്ദ്രശേഖരൻ  ആര്‍എംപി എൻ.വേണു
ടി.പി.ചന്ദ്രശേഖരൻ അനുസ്‌മരണത്തിൽ പങ്കെടുക്കാന്‍ കാനം രാജേന്ദ്രന്‍ വിലക്കെന്ന് എൻ.വേണു

By

Published : Dec 27, 2019, 1:48 PM IST

Updated : Dec 27, 2019, 3:22 PM IST

കോഴിക്കോട്: ആർഎംപിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ടി.പി.ചന്ദ്രശേഖരൻ സ്‌മൃതി സംഗമത്തിൽ പങ്കെടുക്കുന്നതിന് എല്‍ഡിഎഫ് ഘടകകക്ഷികൾക്ക് സിപിഎമ്മിന്‍റെ വിലക്ക്. 2020 ജനുവരി രണ്ടിന് ഓർക്കാട്ടേരിയിൽ ഉദ്ഘാടനം ചെയ്യുന്ന ടി.പി.ചന്ദ്രശേഖരൻ ഭവൻ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കുന്നതിനാണ് സിപിഎം വിലക്ക് ഏർപ്പെടുത്തിയിട്ടുള്ളത്.

ടി.പി.ചന്ദ്രശേഖരൻ സ്‌മൃതി സംഗമത്തിൽ പങ്കെടുക്കുന്നതിന്ന് സിപിഎമ്മിന്‍റെ വിലക്ക്

ടി.പി.ചന്ദ്രശേഖരൻ ഭവൻ ഉദ്ഘാടന ചടങ്ങിന് പങ്കെടുക്കുന്നതിന് ആദ്യം സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെയാണ് ബന്ധപ്പെട്ടതെന്ന് ആർഎംപിഐ സംസ്ഥാന സെക്രട്ടറി വേണു പറഞ്ഞു. എന്നാൽ പരിപാടിയിൽ പങ്കെടുക്കാൻ ശ്രമിക്കാമെന്ന് കാനം ആദ്യം പറഞ്ഞെങ്കിലും പിന്നീട് ഒഴിഞ്ഞുമാറുകയായിരുന്നു. ഇതേ തുടർന്ന് സിപിഐയുടെ മറ്റു നേതാക്കളെ ബന്ധപ്പെട്ടെങ്കിലും തീയതി ലഭിച്ചില്ല. ഒടുവിൽ സിപിഐ കോഴിക്കോട് ജില്ലാ സെക്രട്ടറിയെ വിളിച്ചപ്പോഴാണ് ടി.പി.ചന്ദ്രശേഖരൻ ഉദ്ഘാടനത്തോട് അനുബന്ധിച്ചുള്ള പരിപാടിയിൽ പങ്കെടുക്കുന്നതിനുള്ള എൽഡിഎഫ് വിലക്ക് അറിഞ്ഞതെന്ന് വേണു പറഞ്ഞു. ഏറ്റവും ഒടുവിൽ വടകര എംഎൽഎ സി.കെ.നാണുവിനെ ബന്ധപ്പെട്ടപ്പോൾ എൽഡിഎഫിലെ വിലക്ക് അദ്ദേഹം തുറന്നുസമ്മതിച്ചതായും വേണു പറഞ്ഞു.

ഘടക കക്ഷികൾക്ക് പോലും എൽഡിഎഫിൽ പ്രവർത്തന സ്വാതന്ത്ര്യം ഇല്ലാത്ത അവസ്ഥയാണിപ്പോഴെന്ന് ആർഎംപിഐ ആരോപിച്ചു. ജനുവരി രണ്ടിന് ടി.പി.ചന്ദ്രശേഖരൻ ഭവൻ ആർഎംപിഐ അഖിലേന്ത്യ ജനറൽ സെക്രട്ടറി മംഗത്റാം പസ്‌ല ഉദ്ഘാടനം ചെയ്യും. ടി.പി.അനുസരണ സമ്മേളനം മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്യും. കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ, ഷിബു ബേബി ജോൺ, എംഎൽഎമാരായ കെ.എൻ.എ.ഖാദർ, പാറക്കൽ അബ്‌ദുളള എന്നിവർ പങ്കെടുക്കും.

Last Updated : Dec 27, 2019, 3:22 PM IST

ABOUT THE AUTHOR

...view details