ഇന്ന് മഹാ ശിവരാത്രി; ചടങ്ങുകള്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് - ശിവരാത്രി
കൊവിഡ് പശ്ചാത്തലത്തില്‍ ആളുകള്‍ മാസ്‌ക് ധരിച്ചും സാനിറ്റൈസര്‍ ഉപയോഗിച്ചും സാമൂഹിക അകലം പാലിച്ചുമാണ് ക്ഷേത്രങ്ങളില്‍ എത്തുന്നത്.
![ഇന്ന് മഹാ ശിവരാത്രി; ചടങ്ങുകള്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് Today is Maha Shivaratri Maha Shivaratri Covid standards Covid Shivaratri ഇന്ന് മഹാ ശിവരാത്രി; കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുള്ള ചടങ്ങുകള്‍ ഇന്ന് മഹാ ശിവരാത്രി കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുള്ള ചടങ്ങുകള്‍ മഹാ ശിവരാത്രി ശിവരാത്രി കൊവിഡ്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-10962926-513-10962926-1615451222866.jpg)
ഇന്ന് മഹാ ശിവരാത്രി; കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുള്ള ചടങ്ങുകള്‍
കോഴിക്കോട്: മഹാ ശിവരാത്രി ദിവസമായ ഇന്ന് ആളുകള്‍ മാസ്‌ക് ധരിച്ചും സാനിറ്റൈസര്‍ ഉപയോഗിച്ചും സാമൂഹിക അകലം പാലിച്ചുമാണ് ക്ഷേത്രങ്ങളില്‍ എത്തുന്നത്. രാത്രി ഉറക്കമൊഴിച്ചുളള വ്രതമാണ് ശിവരാത്രിയുടെ പ്രത്യേകത. വ്രതമെടുക്കുന്നതിലൂടെ ചെയ്ത പാപങ്ങളിൽ നിന്നെല്ലാം മുക്തി ലഭിക്കുമെന്നാണ് വിശ്വാസം. ശിവരാത്രി വ്രതം നോൽക്കുന്നവർ അരി ഭക്ഷണം കഴിക്കാൻ പാടില്ല. വിശിഷ്‌ടമായ പലഹാരങ്ങളുണ്ടാക്കുന്നതും ശിവരാത്രിയുടെ പ്രത്യേകതയാണ്.