കോഴിക്കോട്:ഓടിക്കൊണ്ടിരുന്ന ടിപ്പർ ലോറിക്ക് തീപിടിച്ചു (Tipper lorry caught fire). മുക്കത്തിനടുത്ത് ഓട തെരുവിൽ എടവണ്ണ കൊയിലാണ്ടി സംസ്ഥാന പാതയിൽ വെച്ചാണ് ലോറിക്ക് തീപിടിച്ചത്. ഇന്ന് (ചൊവ്വ) രാവിലെ ഒമ്പത് മണിയോടുകൂടി ആയിരുന്നു സംഭവം.
ALSO READ:Drug smuggling| കാറിൽ കടത്താൻ ശ്രമിച്ച ലഹരിമരുന്നുമായി അഞ്ച് പേർ അറസ്റ്റിൽ
അപകടസമയത്ത് ഡ്രൈവറാണ് വണ്ടിയിൽ ഉണ്ടായിരുന്നത്. തീ പിടിച്ച വിവരം അറിഞ്ഞതോടെ ഡ്രൈവർ മുക്കം ഫയർഫോഴ്സിനെ (Mukkam Fire Force) വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് ഫയർഫോഴ്സ് സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. ലോറിയുടെ പുറകുവശത്തുള്ള ടയർ ഉൾപ്പെടെയുള്ള ഭാഗം കത്തി നശിച്ചു.
ഫയർഫോഴ്സിന്‍റെ സമയോചിതമായ ഇടപെടൽ മൂലം വൻ ദുരന്തമാണ് ഒഴിവായത്. മുക്കം സ്റ്റേഷൻ ഓഫിസർ വിജയൻ നടുത്തൊടി കയ്യിലിന്‍റെ നേതൃത്വത്തിലുള്ള ഫയർഫോഴ്സ് സംഘമാണ് രക്ഷാപ്രവർത്തനം നടത്തിയത്.