കോഴിക്കോട്:നാദാപുരത്ത് ടിപ്പർ ലോറിയിടിച്ച് അഞ്ച് വയസുകാരന് ദാരുണാന്ത്യം. കല്ലാച്ചി വരിക്കോളി കുറ്റിയിൽ പള്ളിക്ക് സമീപം മലോക്കണ്ടി റഫീഖിന്‍റെയും ആയിഷയുടെയും മകൻ ശിഹാബ് (5) ആണ് മരിച്ചത്. വീടിന് സമീപത്തെ മലോക്കണ്ടിമുക്ക് റോഡിൽ വെച്ച് ശിഹാബ് ഓടിച്ച സൈക്കിളിൽ ടിപ്പർ ലോറി ഇടിക്കുകയായിരുന്നു.
ടിപ്പർ ലോറിയിടിച്ച് അഞ്ച് വയസുകാരന് ദാരുണാന്ത്യം - Road accident
സൈക്കിളിൽ ടിപ്പർ ലോറി ഇടിച്ചാണ് അഞ്ച് വയസുകാരന്‍ മരിച്ചത്
ടിപ്പർ ലോറിയിടിച്ച് അഞ്ച് വയസുകാരന് ദാരുണാന്ത്യം
ശിഹാബിൻ്റെ ശരീരത്തിലൂടെ ടിപ്പറിൻ്റെ പിൻഭാഗത്തെ ടയർ കയറിയിറങ്ങി ഗുരുതരമായി പരിക്കേറ്റു. ലോറിക്കിടയിൽ കുടുങ്ങിയ ശിഹാബിനെ നാദാപുരം ഗവൺമെൻ്റ് താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തില്‍പ്പെട്ട ടിപ്പറിന്‍റെ ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു. നാദാപുരം പൊലീസ് സ്ഥലത്തെത്തി ലോറി കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് മാറ്റി. വടകര ഗവണ്‍മെന്‍റ് ആശുപത്രിയിൽ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ട് നൽകി.