കോഴിക്കോട് : പുല്ലൂരാംപാറ പൊന്നാങ്കയത്തിനടുത്ത് കാടോത്തിക്കുന്നിൽ കടുവയിറങ്ങി. സജി എന്ന കർഷകൻ്റെ നായയെ കടുവ കൊന്നു (Tiger Killed Pet Dog). ഇന്നലെ വൈകീട്ട് നായയെ കൂട് തുറന്ന് വിട്ടപ്പോഴാണ് കടുവ പിടിച്ചത്. തൻ്റെ കൺമുമ്പിൽ പത്ത് മീറ്റർ അകലെവച്ചാണ് കടുവ നായയെ പിടികൂടിയതെന്ന് അയൽവാസിയായ മണിക്കൊമ്പയിൽ ജോസ്‌കുട്ടി ഇടിവി ഭാരതിനോട് പറഞ്ഞു.
കാടോത്തിക്കുന്നിൽ കടുവയിറങ്ങി, കർഷകന്‍റെ വളർത്തുനായയെ കൊന്നു - മലയോരത്ത് വന്യജീവി ആക്രമണം
Tiger Killed Pet Dog In Pullurampara : കാടോത്തിക്കുന്നിൽ കടുവ നായയെ കൊന്നതിന് പിന്നാലെ ഭീതിയിൽ ജനങ്ങൾ
Tiger Killed Pet Dog In Pullurampara
Published : Nov 9, 2023, 6:15 PM IST
ജനവാസ മേഖലയായ ഈ പ്രദേശത്തിൻ്റെ മുകൾ ഭാഗത്ത് വനപ്രദേശമാണ്. കടുവ ഇറങ്ങിയതോടെ പ്രദേശ വാസികൾ ഭീതിയിലാണ്. ഫോറസ്റ്റ് റേഞ്ച് ഓഫിസർ, ഡിഎഫ്‌ഒ, ജില്ല കലക്‌ടർ എന്നിവരെ വിവരം അറിയിച്ചിട്ടും ആരും പ്രദേശത്തേക്ക് തിരിഞ്ഞ് നോക്കിയിട്ടില്ലെന്ന് നാട്ടുകാരും പരാതിപ്പെട്ടു.
കുട്ടികളെ സ്‌കൂളിൽ പറഞ്ഞുവിടാൻ വരെ ആളുകൾക്ക് ഭയമാണ്. വളർത്തുമൃഗങ്ങളുള്ള കർഷകരും ഭീതിയിലാണ്. കാട്ടാന ശല്യം നിരന്തരമുണ്ടാകുന്ന പ്രദേശം കൂടിയാണിത്.