കോഴിക്കോട് :തുഷാരഗിരിയിലെ പരിസ്ഥിതി ലോല പ്രദേശങ്ങൾ സർക്കാർ പണം കൊടുത്ത് വാങ്ങും. ഭൂവുടമകൾക്ക് നഷ്ടപരിഹാരം നൽകി 24 ഏക്കർ സ്ഥലം ഏറ്റെടുക്കാനാണ് ആലോചന. ഇത് സംബന്ധിച്ച് പഠന റിപ്പോർട്ട് നൽകാൻ വനം മന്ത്രി അഡീഷണൽ പ്രിൻസിപ്പൽ ചീഫ് കൺസർവേറ്ററെ ചുമതലപ്പെടുത്തി.
വനംമന്ത്രിയും ഉന്നതല ഉദ്യോഗസ്ഥരും ഓഗസ്റ്റ് 16ന് തുഷാരഗിരി സന്ദര്‍ശിക്കും. സുപ്രീംകോടതി ഭൂവുടമകള്‍ക്ക് തിരിച്ചുകൊടുക്കാന്‍ ഉത്തരവിട്ട വനഭൂമിയാണ് സർക്കാർ പണം കൊടുത്ത് വാങ്ങുന്നത്. തുഷാരഗിരി ഇക്കോ ടൂറിസം പദ്ധതിയുടെ പ്രധാനഭാഗങ്ങള്‍ ഈ ഭൂമിയില്‍ ഉള്‍പ്പെടുന്നതിനാലാണ് വനം വകുപ്പിന്‍റെ നീക്കം.