കേരളം

kerala

ETV Bharat / state

ചന്ദനമരം മുറിച്ചു കടത്തുന്നതിനിടെ മൂന്ന് പേർ വനംവകുപ്പിന്‍റെ പിടിയിലായി - forest department

പാഴൂർ കള്ളിവളപ്പിൽ അബ്‌ദുറഹിമാൻ (35), മാവൂർ കണ്ണിപറമ്പത്ത് ബഷീർ(48), വാഴൂർ കോണോത്ത് അബ്‌ദുല്ല(67) എന്നിവരാണ് പിടിയിലായത്. 50 കിലോയിൽ അധികം ചന്ദന തടിയും മൂന്നു വാഹനങ്ങളും വനംവകുപ്പ് പ്രതികളിൽ നിന്നും പിടിച്ചെടുത്തു.

sandalwood  smuggling sandalwood  ചന്ദനമരം  ചന്ദനമരം കടത്തുന്നതിനിടെ മൂന്ന് പേർ വനംവകുപ്പിന്‍റെ പിടിയിലായി  വനംവകുപ്പ്  forest department  Three persons arrested
ചന്ദനമരം കടത്തുന്നതിനിടെ മൂന്ന് പേർ വനംവകുപ്പിന്‍റെ പിടിയിലായി

By

Published : Oct 24, 2021, 10:50 PM IST

കോഴിക്കോട്: മലബാർ മേഖലയിൽ സ്വകാര്യ വ്യക്തികളുടെ കൈവശമുള്ള സ്ഥലങ്ങളിൽ നിന്നും വനങ്ങളിൽ നിന്നും വ്യാപകമായി ചന്ദന മരങ്ങൾ കളവ് നടത്തുന്ന മൂന്ന് പ്രതികൾ വനംവകുപ്പിന്‍റെ പിടിയിലായി. പാഴൂർ കള്ളിവളപ്പിൽ അബ്‌ദുറഹിമാൻ (35), മാവൂർ കണ്ണിപറമ്പത്ത് ബഷീർ(48), വാഴൂർ കോണോത്ത് അബ്‌ദുല്ല(67) എന്നിവരാണ് പിടിയിലായത്. 50 കിലോയിൽ അധികം ചന്ദന തടിയും മൂന്നു വാഹനങ്ങളും വനംവകുപ്പ് പ്രതികളിൽ നിന്നും പിടിച്ചെടുത്തു.

ഇന്ന് പുലർച്ചെയാണ് ഓട്ടോറിക്ഷയിലും, ബൈക്കിലുമായി കടത്തുകയായിരുന്ന ചന്ദന തടിയുമായി പ്രതികൾ താമരശ്ശേരി റെയ്ഞ്ച് ഫോറസ്റ്റ് ഓഫിസർ എം.കെ രാജീവ് കുമാറിന്‍റെയും സംഘത്തിന്‍റെയും പിടിയിലായത്.

ചന്ദനം കടത്തുന്നതിനായി ഉപയോഗിച്ച ജീപ്പ് വയനാട് നിരവിൽ പുഴ ഭാഗത്ത് നിന്നും വനപാലകർ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. അറസ്റ്റിലായ പ്രതികൾ അടുത്ത കാലത്തായി കാരന്തൂർ, മച്ചുകുളം, വെള്ളന്നൂർ, കൊയിലാണ്ടി ഭാഗങ്ങളിൽ നിന്നും ചന്ദന തടികൾ കളവ് നടത്തിയതായി ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തി.

Also read: ഡൽഹിയിൽ ആറ് വയസുകാരി പീഡനത്തിനിരയായ സംഭവത്തിൽ പ്രതി പിടിയിൽ

ABOUT THE AUTHOR

...view details