കേരളം

kerala

ETV Bharat / state

Thottilpalam Rape Case Accused arrested വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച സംഭവം; പ്രതി അറസ്‌റ്റിൽ - മയക്കുമരുന്ന് ഉപയോഗിക്കുന്ന പ്രതി

Youth arrested in Thottilpalam rape case നാദാപുരം ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലുള്ള സംഘം വടകരയ്ക്ക‌ടുത്ത് വച്ചാണ് ജുനൈദിനെ കസ്‌റ്റഡിയിലെടുത്തത്. പ്രതിക്ക് ലഹരി സംഘങ്ങളുമായുള്ള ബന്ധത്തെക്കുറിച്ചും പൊലീസ് അന്വേഷണം തുടങ്ങി.

rape arrest  Thottilpalam Rape Case  accused in police custody  Thottilpalam  rape case news malayalam  Thottilpalam Rape Case updates  വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു  പ്രതി അറസ്‌റ്റിൽ  തൊട്ടില്‍പ്പാലം പീഡനം  തൊട്ടില്‍പ്പാലം പീഡനം പ്രതി അറസ്‌റ്റിൽ  കുണ്ടുതോട് സ്വദേശി  നാദാപുരം ഡിവൈഎസ്‌പി  ബലാത്സംഗം  തട്ടിക്കൊണ്ടു പോകല്‍  നഗ്നചിത്രം പകര്‍ത്തല്‍  എംഡിഎംഎ കണ്ടെടുത്ത സംഭവം  പീഡന വിവരം പുറത്തറിയുന്നത്  മയക്കുമരുന്ന് ഉപയോഗിക്കുന്ന പ്രതി  പ്രതിക്ക് ലഹരി സംഘങ്ങളുമായുള്ള ബന്ധം
Thottilpalam Rape Case Accused

By ETV Bharat Kerala Team

Published : Aug 27, 2023, 8:51 AM IST

കോഴിക്കോട് :തൊട്ടില്‍പ്പാലത്ത് കോളജ് വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച യുവാവ് അറസ്‌റ്റിൽ. കുണ്ടുതോട് സ്വദേശി ജുനൈദ് അലി (Thottilpalam rape case accused Junaid Ali) യാണ് അറസ്‌റ്റിലായത്. നാദാപുരം ഡിവൈഎസ്‌പി (Nadapuram DYSP) യുടെ നേതൃത്വത്തിലുള്ള സംഘം വടകരക്കടുത്ത് വച്ചാണ് ജുനൈദിനെ കസ്‌റ്റഡിയിലെടുത്തത്.

തുടര്‍ന്ന് തൊട്ടില്‍പ്പാലം സ്‌റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്‌ത ശേഷം അറസ്‌റ്റ്‌ രേഖപ്പെടുത്തി. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ബലാത്സംഗം, തട്ടിക്കൊണ്ടു പോകല്‍, നഗ്നചിത്രം പകര്‍ത്തല്‍ തുടങ്ങിയ കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തിയത്. ജുനൈദിന്‍റെ വീട്ടില്‍ നിന്നും എംഡിഎംഎ (MDMA) കണ്ടെടുത്ത സംഭവത്തിലും കേസെടുത്തിട്ടുണ്ട്.

പ്രതിക്ക് ലഹരി സംഘങ്ങളുമായുള്ള ബന്ധത്തെക്കുറിച്ചും പൊലീസ് അന്വേഷണം തുടങ്ങി. ജുനൈദ് വിദേശത്തേക്ക് കടക്കാനുള്ള സാധ്യത മുന്‍നിര്‍ത്തി പൊലീസ് ലുക്ക് ഔട്ട് നോട്ടിസ് ഇറക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ഇയാള്‍ പിടിയിലായത്. വ്യാഴാഴ്‌ച രാവിലെയാണ് പെണ്‍കുട്ടിയെ കോളജ് ഹോസ്‌റ്റലില്‍ നിന്നും കാണാതായതായി കുടുംബം പൊലീസില്‍ പരാതി നല്‍കിയത്.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ജുനൈദിന്‍റെ വീട്ടില്‍ പൂട്ടിയിട്ട നിലയില്‍ പെണ്‍കുട്ടിയെ കണ്ടെത്തിയത്. തുടർന്ന് പൊലീസ് വാതിൽ തകർത്താണ് പെൺകുട്ടിയെ രക്ഷിച്ചത്. പിന്നീട് പെണ്‍കുട്ടി നൽകിയ മൊഴിയിലാണ് പീഡന വിവരം പുറത്തറിയുന്നത്. മയക്കുമരുന്ന് ഉപയോഗിക്കുന്ന പ്രതി ലഹരി സംഘത്തിലെ കണ്ണിയാണെന്നാണ് പൊലീസ് പറയുന്നുണ്ട്.

Also read:പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ എട്ട് വർഷത്തോളം പീഡിപ്പിച്ചു ; പ്രതിക്ക് 97 വർഷം കഠിന തടവ്

പ്രതിക്ക് 97 വർഷം കഠിന തടവ്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബന്ധുവായ പ്രതി എട്ട് വർഷത്തോളം പീഡിപ്പിച്ച കേസിൽ പ്രതിക്കെതിരെ കാസർകോട് അഡിഷണൽ ജില്ല സെഷൻസ് കോടതി 97 വർഷം കഠിന തടവും എട്ടര ലക്ഷം രൂപ പിഴയും വിധിച്ചു. അപൂർവ കേസായാണ് കോടതി ഈ കേസ് പരിഗണിച്ചത്. 2008 മുതൽ 2017 വരെയുള്ള കാലയളവിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഇയാൾ നിരന്തരം പീഡിപ്പിച്ചതായാണ് കേസ്.

പെണ്‍കുട്ടിയെ ഒന്നാം ക്ലാസ് മുതൽ എട്ടാം ക്ലാസ് വരെ പ്രതി അശ്ലീല ദൃശ്യങ്ങൾ കാട്ടി പല തവണയായി ബലാത്സംഗം ചെയ്‌തിരുന്നു. പിഴയടച്ചില്ലെങ്കിൽ എട്ടര വർഷം അധിക തടവും അനുഭവിക്കണം. ഇൻസ്പെക്‌ടർമാരായ എ വി ദിനേശും പി രാജേഷുമായിരുന്നു മഞ്ചേശ്വരം പൊലീസ് രജിസ്‌റ്റർ ചെയ്‌ത കേസിൽ അന്വേഷണം നടത്തിയത്.

Also read:POCSO| 11കാരിയെ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസ്; ആര്‍മി കമാന്‍ഡന്‍റിന് ജീവപര്യന്തവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ

ആര്‍മി ഉദ്യോഗസ്ഥന് ജീവപര്യന്തം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ആറ് വര്‍ഷം തുടര്‍ച്ചയായി പീഡിപ്പിച്ച് ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയ കേസില്‍ ആര്‍മി ഉദ്യോഗസ്ഥന് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു.

പോക്‌സോ സ്‌പെഷ്യല്‍ കോടതിയാണ് ശിക്ഷ വിധിച്ചത്. മണിപ്പൂരിലെ തൗബ ജില്ല സ്വദേശിയും യുപിയില്‍ ആര്‍മി കാമാന്‍ഡന്‍റ് ആയി ജോലി ചെയ്യുന്ന സേനാനായക് എൻ ഘൻശ്യാമിനാണ് ജീവപര്യന്തം ശിക്ഷ കോടതി വിധിച്ചത്.

2013 മുതലാണ് പെണ്‍കുട്ടി ലൈംഗിക പീഡനത്തിന് ഇരയായത്. ഓഗസറ്റ്‌ 10 നാണ് ജഡ്‌ജി പ്രമേന്ത കുമാര്‍ ഇയാള്‍ക്കെതിരെ ശിക്ഷ വിധിച്ചത്.

ABOUT THE AUTHOR

...view details