കേരളം

kerala

ETV Bharat / state

സ്വർണക്കടത്ത് കേസ് വഴി തിരിച്ച് വിടാൻ സിപിഎം ശ്രമിക്കുന്നുവെന്ന് കെ സുരേന്ദ്രൻ - thiruvananthapuram gold smuggling

നയതന്ത്ര ചാനൽ വഴിയാണ് കള്ളക്കടത്ത് നടന്നത്. എന്നാൽ ഡിപ്ളോമാറ്റിക് ബാഗേജ് ആണെന്ന് സ്ഥാപിക്കേണ്ടത് സി.പി.എമ്മിൻ്റെ ആവശ്യമാണെന്നും കെ സുരേന്ദ്രൻ.

കെ സുരേന്ദ്രൻ  സ്വർണക്കടത്ത്  കോഴിക്കോട്  യു.എ.ഇ കോൺസുലേറ്റ്  thiruvananthapuram gold smuggling  k surendren with new allegation
സ്വർണക്കടത്ത്, സി.പി.എം പ്രശ്നം വഴി തിരിച്ച് വിടാൻ ശ്രമിക്കുന്നുവെന്ന് കെ സുരേന്ദ്രൻ

By

Published : Sep 15, 2020, 2:24 PM IST

കോഴിക്കോട് :സ്വർണക്കടത്ത് കേസിൽ യു.എ.ഇയെക്കൂടി ഉൾപ്പെടുത്തി പ്രശ്നം വഴിതിരിച്ചുവിടാൻ സി.പി.എം ആസൂത്രിത ശ്രമം നടത്തുന്നതായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. സ്വർണക്കടത്തിന് ഡിപ്ളോമാറ്റിക് ബാഗേജ് ഉപയോഗിച്ചു എന്ന പ്രസ്താവന ആവർത്തിക്കുന്നത് ഇതിന് തെളിവാണന്ന് കെ.സുരേന്ദ്രൻ പറഞ്ഞു.

നയതന്ത്ര ചാനൽ വഴിയാണ് കള്ളക്കടത്ത് നടന്നത്. എന്നാൽ ഡിപ്ളോമാറ്റിക് ബാഗേജ് ആണെന്ന് സ്ഥാപിക്കേണ്ടത് സി.പി.എമ്മിൻ്റെ ആവശ്യമാണ്. യു.എ.ഇ കള്ളക്കടത്ത് നടത്തുന്നു എന്ന പ്രചാരണം സി.പി.എം നടത്തുന്നു. നേതാക്കളും മക്കളും കേസിൽ പെടുമ്പോൾ ഉള്ള അങ്കലാപ്പാണ് സി.പി.എമ്മിനെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി.

മതപരമായ ധ്രുവീകരണ ലക്ഷ്യമാണ് സി.പി.എമ്മിനുള്ളത്. സ്വർണക്കടത്തിൻ്റെ പ്രധാന ഗുണഭോക്താവ് മുഖ്യമന്ത്രിയാണ്. മുഖ്യമന്ത്രിയുടെ മകളും സ്വപ്നയും തമ്മിൽ അടുത്ത ബന്ധമുണ്ടന്നും സുരേന്ദ്രൻ ആരോപിച്ചു.

ABOUT THE AUTHOR

...view details