കേരളം

kerala

ETV Bharat / state

മോഷ്ടിച്ച കാറുമായി കറങ്ങി നടന്ന് മോഷണം; പ്രതി അറസ്റ്റില്‍ - കുപ്രസിദ്ധ മോഷ്ടാവ് കൊയിലാണ്ടിയിൽ പിടിയിൽ

കോഴിക്കോട് കുന്ദമംഗലം പെരിങ്ങളം സ്വദേശി എ.പി.മുജീബ് (33)ആണ് പിടിയിലായത്

Thief arrested in Koyilandi who are using a stolen car  മോഷ്ടിച്ച കാറുമായി കറങ്ങി നടന്ന് മോഷണം  കുപ്രസിദ്ധ മോഷ്ടാവ് കൊയിലാണ്ടിയിൽ പിടിയിൽ  കോഴിക്കോട് കുന്ദമംഗലം
മോഷ്ടിച്ച കാറുമായി കറങ്ങി നടന്ന് മോഷണം പതിവാക്കിയ കുപ്രസിദ്ധ മോഷ്ടാവ് പിടിയിൽ

By

Published : Mar 21, 2021, 4:59 AM IST

Updated : Mar 21, 2021, 9:42 AM IST

കോഴിക്കോട്: മോഷ്ടിച്ച കാറുമായി കറങ്ങി നടന്ന് മോഷണം പതിവാക്കിയ കുപ്രസിദ്ധ മോഷ്ടാവ് അറസ്റ്റില്‍. കോഴിക്കോട് കുന്ദമംഗലം പെരിങ്ങളം സ്വദേശി എ.പി.മുജീബ് (33)ആണ് പിടിയിലായത്. 2020 ഒക്റ്റോബര്‍ 12ന് കരിപ്പൂര്‍ കുളത്തൂരിലുള്ള ഷോറൂമിന്‍റെ ഷട്ടര്‍ അറുത്ത് മാറ്റി ആറ് ലക്ഷം രൂപയുടെ കാറാണ് പ്രതി മോഷ്ടിച്ചത്. മോഷണ മുതല്‍ വില്‍ക്കാനായി ഉള്ള്യേരി മാര്‍ക്കറ്റിൽ വന്ന പ്രതി ഉപയോഗിച്ചിരുന്ന കാറിനെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചിരുന്നു. തുടർന്ന് കാർ കേന്ദ്രീകരിച്ചുള്ള അന്വേഷത്തിലാണ് കൊയിലാണ്ടി കാപ്പാട് ബീച്ച് പരിസരത്തെ ബാറില്‍ നിന്നും മുജീബിനെ പിടികൂടിയത്. ബാറിന് സമീപം നിര്‍ത്തിയിട്ട കാറും പൊലീസ് കസ്റ്റഡിയിലെടുത്തു. എടച്ചേരി സിഐ വിനോദ് വലിയാറ്റൂരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

തുടര്‍ന്നുള്ള ചോദ്യം ചെയ്യലില്‍ കൂടുതല്‍ മോഷണ വിവരങ്ങളും പുറത്ത് വന്നു. കൊണ്ടോട്ടി സ്റ്റേഷന് കീഴില്‍ 2021 മാര്‍ച്ച് മൂന്നിന് മലഞ്ചരക്ക് കടയില്‍ നിന്ന് 90,000 രൂപയുടെ ഒമ്പത് ചാക്ക് കുരുമുളക് മോഷ്ടിച്ച് കാറില്‍ കടത്തി കൊണ്ട് പോയി വില്‍പ്പന നടത്തിയതായി പ്രതി വെളിപ്പെടുത്തി. ജനുവരി മാസത്തില്‍ കൊടുവള്ളി വട്ടോളിയിലും, അരീക്കോട് കടുങ്ങല്ലൂര്‍ മാര്‍ക്കറ്റിലും ഇയാള്‍ മോഷണം നടത്തി. മോഷണ മുതലുകള്‍ പേരാമ്പ്രയിലും, മൈസൂര്‍ മാര്‍ക്കറ്റിലും വില്‍പന നടത്തിയതായും പ്രതി പൊലീസിനോട് പറഞ്ഞു. പിടിച്ചെടുത്ത കാറിനുള്ളിൽ നിന്ന് പ്രതി മോഷണത്തിനായി ഉപയോഗിച്ചരുന്ന ഗ്യാസ് കട്ടര്‍, സിലിണ്ടര്‍, ഓക്‌സിജന്‍ മിക്‌സിങ് ട്യൂബ്, കടകളുടെ പൂട്ട് തകര്‍ക്കുന്നതിനുള്ള കട്ടര്‍, രണ്ട് ചുറ്റിക, തുണി ചുറ്റിയ രണ്ട് കമ്പി പാര, കത്തി, മൂന്ന് ടോര്‍ച്ച്, സ്പാനര്‍, നാല് വ്യാജ നമ്പര്‍ പ്ലേറ്റുകള്‍, രണ്ട് സ്‌ക്രൂ ഡ്രൈവര്‍ എന്നിവയും കണ്ടെത്തി.

കോഴിക്കോട് റൂറല്‍ ജില്ലാ പോലീസ് മേധാവി ഡോ. എ.ശ്രീനിവാസിന്‍റെ നിര്‍ദേശ പ്രകാരം വടകര ഡിവൈഎസ്‌പി മൂസ വള്ളിക്കാടന്‍റെ നേതൃത്വത്തില്‍ പഴയ കേസുകളിലെ പ്രതികളെ കണ്ടെത്താനായി പ്രത്യേക അന്വേഷണം നടക്കുന്നുണ്ട്. ഗ്രേഡ് എസ്ഐ എ. വിനോദന്‍, സിപിഒമാരായ വി.പി.ബിനീഷ്, സുരേഷ്, എംഎസ്‌പിയിലെ വി.ബിജു, ടി.വിഷ്ണു എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

Last Updated : Mar 21, 2021, 9:42 AM IST

ABOUT THE AUTHOR

...view details