കോഴിക്കോട് : ആഭ്യന്തരവകുപ്പില്‍ പോരായ്മകളുണ്ടെന്ന് സമ്മതിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പൊലീസില്‍ ചിലര്‍ക്ക് തെറ്റായ സമീപനമുണ്ടെന്നും ഇവരെ തിരുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ പൊലീസ് സേനയെ ആകെ കുറ്റപ്പെടുത്താന്‍ സാധിക്കില്ല. സി.പി.എം കോഴിക്കോട് ജില്ല സമ്മേളനത്തിന്‍റെ മറുപടി പ്രസംഗത്തിലായിരുന്നു പരാമര്‍ശം.
അകാരണമായി ആരേയും ജയിലില്‍ അടയ്ക്കണമെന്നില്ലെന്നും യു.എ.പി.എ കേസില്‍ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് മുഖ്യമന്ത്രി മറുപടി നൽകി. സിപിഎം ഇടുക്കി, കോഴിക്കോട് ജില്ലാ സമ്മേളനങ്ങളിലാണ് ആഭ്യന്തര വകുപ്പിനെതിരെ പ്രതിനിധികൾ വിമർശനം ഉന്നയിച്ചത്.