മുക്കത്ത് തുടര്‍ച്ചയായി മോഷണങ്ങള്‍; ജനങ്ങള്‍ ആശങ്കയില്‍ - moshanam
മുക്കം പൊലീസ് സ്റ്റേഷനിൽ നിന്ന് 100 മീറ്റർ അകലെയുള്ള മൂന്ന് കടകളിലാണ് ഇന്നലെ രാത്രി മോഷണം നടന്നത്.

കോഴിക്കോട്: മുക്കം പൊലീസ് സ്റ്റേഷന് സമീപത്തെ കടകളിൽ മോഷണം. പൊലീസ് സ്റ്റേഷനിൽ നിന്ന് 100 മീറ്റർ അകലെയുള്ള മൂന്ന് കടകളിലാണ് ഇന്നലെ രാത്രി മോഷണം നടന്നത്. ലൈഫ് ഇംഗ്ലീഷ് മരുന്ന് ഷോപ്പ്, സുനിൽസ് കോഫി ആൻഡ് കൂൾബാർ, പോപ്പുലർ ടയേഴ്സ് എന്നിവിടങ്ങളിലാണ് മോഷണം നടന്നത്. ഇംഗ്ലീഷ് മരുന്ന് കടയിൽ നിന്നും 20,000 രൂപയോളവും ചായക്കടയിൽ നിന്നും രണ്ടായിരം ടയർ ഷോപ്പിൽ നിന്നും മൂവായിരത്തോളം രൂപയുമാണ് മോഷണം പോയത്. കെട്ടിടത്തിന്‍റെ ഓട് ഇളക്കി മാറ്റിയാണ് മോഷ്ടാവ് അകത്ത് കയറിയത്. കടകളുടെ സീലിങ് ഉൾപ്പെടെ തകർത്തിട്ടുണ്ട്. മുക്കം പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. കൂടുതൽ തെളിവുകൾക്കായി പരിസരത്തെ സിസിടിവി ക്യാമറകളും പരിശോധിക്കുന്നുണ്ട്.
TAGGED:
moshanam