കോഴിക്കോട്: മാവൂരിലും പരിസര പ്രദേശങ്ങളിലും വ്യാഴാഴ്ച പുലർച്ചെ വ്യാപക മോഷണം. മൂന്നംഗ സംഘമാണ് മോഷണം നടത്തിയത്.
കട്ടാങ്ങൽ റോഡിലെ റേഷൻ കടക്ക് എതിർ വശത്തെ പി.പി ഫാം ചിക്കൻ സ്റ്റാളിന്‍റെ പൂട്ട് തകർത്ത് 12000 രൂപ മോഷ്ടിച്ചു. മണന്തലക്കടവ് റോഡിൽ പുലപ്പാടി അബ്ദുല്ലയുടെ വീട്ടുമുറ്റത്ത് നിർത്തിയിട്ട ആക്ടിവ സ്കൂട്ടറും മോഷണം പോയി. മാവൂർ-കട്ടാങ്ങൽ റോഡിലെ അൽ ഫല മൊബൈൽസിന്‍റെ വില കൂടിയ ഗ്ലാസ് അടിച്ചു തകർത്തു. അടുവാട് വീടുമുറ്റത്ത് നിർത്തിയിട്ട സ്കൂട്ടർ കവർന്നെങ്കിലും സ്റ്റാർട്ടാകാത്തതിനെ തുടർന്ന് റോഡരികിൽ ഉപേക്ഷിച്ചു.