കോഴിക്കോട്: മുക്കം മാമ്പറ്റയിലെ പൂലോട്ടുകാവ് ക്ഷേത്രത്തിൽ മോഷണം. ക്ഷേത്രത്തിലെ മൂന്ന് ഭണ്ഡാരങ്ങൾ കുത്തിത്തുറന്ന് 50,000 രൂപയോളം മോഷ്ടിച്ചു എന്നാണ് പരാതി. തലേദിവസം രാത്രി വിളക്ക് വെച്ച് പോയതിനുശേഷം തിങ്കളാഴ്ച രാവിലെ ക്ഷേത്രത്തിലെത്തിയവരാണ് ഭണ്ഡാരം കുത്തിത്തുറന്നതായി കണ്ടത്.
മുക്കം പൂലോട്ടുകാവ് ക്ഷേത്രത്തിൽ ഭണ്ഡാരങ്ങൾ കുത്തിത്തുറന്ന് മോഷണം - കോഴിക്കോട് പൂലോട്ടുകാവ് ക്ഷേത്രം ഭണ്ഡാരം മോഷണം
50,000 രൂപയോളം മോഷ്ടിച്ചു എന്നാണ് ക്ഷേത്ര ഭാരവാഹികൾ പറയുന്നത്
മുക്കം പൂലോട്ടുകാവ് ക്ഷേത്രത്തിൽ ഭണ്ഡാരങ്ങൾ കുത്തിത്തുറന്ന് മോഷണം
ALSO READ: വർക്‌ഷോപ്പിൽ നിന്ന് വാഹന മോഷണം; മൂന്നുപേർ അറസ്റ്റിൽ
നേരത്തെ രണ്ടു മാസങ്ങൾക്കുമുമ്പ് തൊട്ടടുത്ത വീട്ടിൽ നിന്ന് നാല് ചാക്ക് അടക്ക മോഷണം പോയിരുന്നു. മുക്കം പൊലീസിൽ പരാതിപ്പെട്ടിട്ടും കാര്യമായ അന്വേഷണം ഒന്നും ഉണ്ടായില്ല എന്നും പൊലീസ് പട്രോളിങ് ശക്തമാക്കണം എന്നുമാണ് നാട്ടുകാരുടെ ആവശ്യം.