കോഴിക്കോട് :വയനാട് ചുരത്തിൽ നിന്ന് തട്ടിക്കൊണ്ടുപോയ യുവാവിനെ വിട്ടയച്ചു. കുന്ദമംഗലം സ്വദേശി യാസിറിനെയാണ് വിട്ടയച്ചത്. കഴിഞ്ഞ ശനിയാഴ്ച(28/05/22) വിദേശത്ത് നിന്ന് എത്തിയ യാസിറിനെ തട്ടിക്കൊണ്ടുപോയത് സ്വർണക്കടത്ത് സംഘമാണെന്നാണ് സംശയിക്കുന്നത്.
വയനാട് ചുരത്തില്‍ നിന്ന് തട്ടിക്കൊണ്ടുപോയ യുവാവിനെ വിട്ടയച്ചു ; പിന്നില്‍ സ്വര്‍ണക്കടത്ത് സംഘമെന്ന് സൂചന - കോഴിക്കോട് കുന്ദമംഗലത്തെ സ്വര്‍ണക്കടത്ത് സംഘം
തിരികെയെത്തിയത് കുന്ദമംഗലം സ്വദേശി യാസിര്‍. ഇയാള്‍ വിദേശത്തുനിന്നെത്തിയത് കഴിഞ്ഞ ശനിയാഴ്ച
വയനാട് ചുരത്തില്‍ നിന്ന് സ്വര്‍ണക്കടത്ത് സംഘം തട്ടികൊണ്ട് പോയതെന്ന് കരുതുന്ന യുവാവ് തിരികെയെത്തി
കാറിലെത്തിയ സംഘം യാസിറിനെ തട്ടിക്കൊണ്ടുപോയത് ലോറി ഡ്രൈവറാണ് പൊലീസിൽ അറിയിച്ചത്. പരാതിയില്ലാത്തതിനാൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടില്ല.