കോഴിക്കോട്: ജില്ലാ പഞ്ചായത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ സത്യപ്രതിജ്ഞ ജില്ലാ പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടന്നു. തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളിൽ ഏറ്റവും മുതിർന്ന അംഗവും മുൻ ഭരണസമിതിയിലെ ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷനുമായ മുക്കം മുഹമ്മദിന് ജില്ലാ കലക്ടർ സാംബശിവ റാവു സത്യ വാചകം ചൊല്ലിക്കൊടുത്തു. കൊവിഡിനെ തുടർന്ന് ചടങ്ങിൽ അംഗങ്ങളോടൊപ്പം പങ്കെടുക്കാവുന്നവരുടെ എണ്ണം മൂന്നായി പരിമിതപ്പെടുത്തിയിരുന്നു. അധികം വരുന്ന ആളുകൾക്ക് ചടങ്ങ് തത്സമയം കാണുന്നതിന് ജില്ലാ പഞ്ചായത്തിന്‍റെ താഴത്തെ നിലയിൽ പ്രത്യേകം സൗകര്യമൊരുക്കിയിരുന്നു.
കോഴിക്കോട് ജില്ലാ പഞ്ചായത്ത് അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്തു
കൊവിഡിനെ തുടർന്ന് ചടങ്ങിൽ അംഗങ്ങളോടൊപ്പം പങ്കെടുക്കാവുന്നവരുടെ എണ്ണം മൂന്നായി പരിമിതപ്പെടുത്തിയിരുന്നു. അധികം വരുന്ന ആളുകൾക്ക് ചടങ്ങ് തത്സമയം കാണുന്നതിന് ജില്ലാ പഞ്ചായത്തിന്‍റെ താഴത്തെ നിലയിൽ പ്രത്യേകം സൗകര്യമൊരുക്കിയിരുന്നു.
ഗ്രാമ/ബ്ലോക്ക്/ മുന്‍സിപ്പല്‍ കൗണ്‍സിലുകള്‍ എന്നിവയില്‍ രാവിലെ 10 മണിക്കും കോര്‍പറേഷനില്‍ രാവിലെ 11.30 ഓടു കൂടിയാണ് സത്യപ്രതിജ്ഞ നടപടികള്‍ ആരംഭിച്ചത്. മുന്‍സിപ്പല്‍ കോര്‍പറേഷന്‍, മുന്‍സിപ്പല്‍ കൗണ്‍സിലുകള്‍ എന്നിവയിലെ മേയര്‍/ചെയര്‍മാന്‍ തെരഞ്ഞെടുപ്പ് 28ന് രാവിലെ 11 മണിക്കും ഡെപ്യൂട്ടി മേയര്‍/വൈസ് ചെയര്‍മാന്‍ തെരഞ്ഞെടുപ്പ് അതേ ദിവസം ഉച്ചക്ക് രണ്ട് മണിക്കും നടക്കും. 30ന് രാവിലെ 11 മണിയ്ക്കാണ് ഗ്രാമ/ബ്ലോക്ക്/ജില്ലാ പഞ്ചായത്ത് എന്നിവയിലെ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് നടക്കുന്നത്. അതേദിവസം ഉച്ചക്ക് രണ്ട് മണിക്ക് വൈസ് പ്രസിഡന്‍റ് സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പും നടക്കും.