കോഴിക്കോട്: കൊവിഡ് സാഹചര്യത്തിൽ ജനങ്ങൾ പൊതുഗതാഗതം ഉപയോഗിക്കാൻ മടിക്കുന്നതും ഡീസലിന്‍റെ വില വർധനവും സ്വകാര്യ ബസ് മേഖലയെ തകർക്കുന്നു. ഓഗസ്റ്റ് ഒന്ന് മുതൽ സർവീസുകൾ നിർത്തിവെക്കണമെന്ന തീരുമാനം ബസുടമകളുടെ സംയുക്ത സമിതി തീരുമാനിച്ചതാണ്. കൊവിഡ് പ്രതിസന്ധി മറികടക്കുന്നതിന് ബസ് ടിക്കറ്റ് നിരക്ക് പരിഷ്‌കരിച്ചിരുന്നു. നിരക്ക് നിശ്ചയിക്കുന്നതിനുളള കിലോമീറ്റര്‍ പരിധി കുറച്ചായിരുന്നു പരിഷ്‌കരണം നടത്തിയതെന്ന് സ്വകാര്യ ബസുടമകൾ ആരോപിക്കുന്നു.
യാത്രക്കാരില്ല, ഡീസൽ വില വർധനവ്; സ്വകാര്യ ബസ് മേഖല തകരുന്നു - സ്വകാര്യ ബസ്
1600 രൂപ വരെ കിട്ടിയിരുന്ന ഒരു ട്രിപ്പിന് 300 രൂപ വരെയാണ് ഇപ്പോൾ കിട്ടുന്നത്. ഈ സാഹചര്യത്തിൽ ഒരു ദിവസത്തെ കളക്ഷൻ കൊണ്ട് ഡീസൽ അടിക്കാൻ പോലും പറ്റാത്ത അവസ്ഥയാണ്.

1600 രൂപ വരെ കിട്ടിയിരുന്ന ഒരു ട്രിപ്പിന് 300 രൂപ വരെയാണ് ഇപ്പോൾ കിട്ടുന്നത്. ഈ സാഹചര്യത്തിൽ ഒരു ദിവസത്തെ കളക്ഷൻ കൊണ്ട് ഡീസൽ അടിക്കാൻ പോലും പറ്റാത്ത അവസ്ഥയാണ്. ക്ഷേമനിധി പോലും ലഭിക്കുന്നില്ലെന്നും സർവീസ് നടത്തുന്ന സ്ഥലങ്ങൾ കണ്ടെയ്‌ന്‍മെന്‍റ് സോണായി പ്രഖ്യാപിച്ചതോടെ ഈ പ്രദേശങ്ങളിലേക്ക് സർവീസുകൾ നടത്താൻ കഴിയില്ലെന്നും ബസ് ജീവനക്കാർ പറയുന്നു. പല ബസ് ഉടമകളും സ്വന്തം കയ്യിൽ നിന്നുള്ള കാശാണ് തൊഴിലാളികൾക്ക് കൂലി നൽകുന്നത്. ആശുപത്രി ജീവനക്കാർ, കടകളിൽ ജോലിചെയ്യുന്നവർ എന്നിവർ മാത്രമാണ് സ്വകാര്യ ബസുകളെ ആശ്രയിക്കുന്നത്. അന്യസംസ്ഥാന തൊഴിലാളികളുടെ കുറവും ബസ് സർവീസിന്‍റെ താളം തെറ്റിക്കുകയാണ്. ക്ലീനർമാരെ ഒഴിവാക്കി ബസ് ഡ്രൈവറും കണ്ടക്‌ടറും മാത്രമാണ് ഇപ്പോൾ ജോലി ചെയ്യുന്നത്.