കേരളം

kerala

ETV Bharat / state

ഉരുൾപൊട്ടൽ ഭീഷണിയിൽ മലയോര മേഖല - ചെറുപുഴ

കാറ്റിലും മഴയിലും റോഡരികിലെ മരങ്ങൾ കടപുഴകി വീണു. റോഡുകളില്‍ വെള്ളം കയറിയതോടെ ഗതാഗതം പൂര്‍ണ്ണമായും നിലച്ചു.

മലയോര മേഖല ഉരുൾപൊട്ടൽ ഭീഷണിയിൽ

By

Published : Aug 7, 2019, 2:07 PM IST

Updated : Aug 7, 2019, 2:48 PM IST

കോഴിക്കോട് : മലയോര മേഖലയില്‍ ഉരുള്‍പൊട്ടല്‍ ്ഭീഷണി. ചാലിയാറും ഇരുവഞ്ഞിയും ചെറുപുഴയും കരകവിഞ്ഞൊഴുകുകയാണ്. മാവൂർ കച്ചേരി കൂണിൽ നാല് വീടുകളിൽ വെള്ളം കയറി. ഇവരെ ബന്ധു വീടുകളിലേക്ക് മാറ്റിയിരിക്കുകയാണ്. മുക്കം- കൊടിയത്തൂർ-കൂടരഞ്ഞി എന്നീ ഭാഗങ്ങളിലെ ഗ്രാമീണ റോഡുകൾ വെള്ളത്തിനടിലായതേടെ ഗതാഗതം നിലച്ചു.

ഉരുൾപൊട്ടൽ ഭീഷണിയിൽ മലയോര മേഖല

എളമരം കടവിലെ ബോട്ട് സർവീസ് നിർത്തിവച്ചു. പ്രദേശത്ത് വ്യാപക കൃഷിനാശവും ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ മാസം നട്ട നേന്ത്ര വാഴകൾ വെള്ളത്തിനടിയിലായി. ഊർക്കടവ് റഗുലേറ്റർ ബ്രിഡ്‌ജിന്‍റെ ഷട്ടറുകൾ തുറന്നു വിട്ടു. കാറ്റിലും മഴയിലും റോഡരികിലെ മരങ്ങൾ കടപുഴകി വീണു. വിവിധ ഭാഗങ്ങളിലേക്കുള്ള വൈദ്യുതി വിതരണവും മുടങ്ങി.

Last Updated : Aug 7, 2019, 2:48 PM IST

ABOUT THE AUTHOR

...view details