കേരളം

kerala

ETV Bharat / state

കാട്ടുപന്നിയുടെ സാമ്പിള്‍ ശേഖരിക്കാൻ പ്രത്യേക ഉത്തരവിന്‍റെ ആവശ്യമില്ലെന്ന് മന്ത്രി - മന്ത്രി എ.കെ ശശീന്ദ്രന്‍

ഉത്തരവ് ആവശ്യമെങ്കിൽ അത്‌ നൽകുമെന്നും മന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞു.

കാട്ടുപന്നിയുടെ സാംപിൾ  wild pig  The minister said no special order was required to collect samples of wild pig  മന്ത്രി എ.കെ ശശീന്ദ്രന്‍  Minister AK Sasindran
കാട്ടുപന്നിയുടെ സാംപിൾ ശേഖരിക്കാൻ പ്രത്യേക ഉത്തരവിന്‍റെ ആവശ്യമില്ലെന്ന് മന്ത്രി

By

Published : Sep 8, 2021, 12:02 PM IST

Updated : Sep 8, 2021, 12:31 PM IST

കോഴിക്കോട്:കാട്ടുപന്നിയുടെ സാമ്പിള്‍ ശേഖരിക്കാൻ വനംവകുപ്പിന് പ്രത്യേക ഉത്തരവിന്‍റെ ആവശ്യമില്ലെന്ന് വനംവകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ. ഏതു മൃഗങ്ങളുടെയും പക്ഷികളുടെയും പരിശോധനയ്‌ക്കും യാതൊരു തടസമില്ലെന്നും നിയമപരമായ ഉത്തരവ് ആവശ്യമെങ്കിൽ അത്‌ നൽകുമെന്നും മന്ത്രി പറഞ്ഞു.

മൃഗങ്ങളുടെയും പക്ഷികളുടെയും സാമ്പിള്‍ പരിശോധനയ്‌ക്ക് ഉത്തരവിന്‍റെ ആവശ്യമില്ലെന്ന് മന്ത്രി

ജില്ലയില്‍ നാല് മന്ത്രിമാരുണ്ട്. ഇത്തരത്തില്‍ ഒരു ആവശ്യം അവരോട് ഉന്നയിച്ചിട്ടില്ലെന്നും അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു. അതേസമയം, നിപ പരിശോധനയ്ക്ക് അയച്ച 20 പേരുടെയും ഫലം നെഗറ്റീവായി. പൂനെയിൽ പരിശോധിച്ച 15 പേരുടേയും കോഴിക്കോട് പരിശോധിച്ച 5 പേരുടെയും പരിശോധന ഫലമാണ് പുറത്ത് വന്നത്. ഇതോടെ, മരിച്ച കുട്ടിയുമായി ഏറ്റവും അടുത്ത സമ്പർക്കം പുലർത്തിയവരുടെ 30 സാംപിളുകളും നെഗറ്റീവായി.

നിലവിൽ 68 പേരാണ് കോഴിക്കോട് മെഡിക്കൽ കോളജിൽ ഐസൊലേഷനിൽ കഴിയുന്നത്. ഇവരെ 42 ദിവസം നിരീക്ഷണം തുടരും.

ALSO READ:ആശങ്ക ഒഴിയുന്നു; നിപ പരിശോധനയ്ക്ക് അയച്ച 20 പേരുടെയും ഫലം നെഗറ്റീവ്

Last Updated : Sep 8, 2021, 12:31 PM IST

ABOUT THE AUTHOR

...view details