കോഴിക്കോട്:എക്സ്പോ 2020ക്ക് തോട്ടുമുക്കം സെൻറ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ തുടക്കമായി.മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന എക്സ്പോ താമരശ്ശേരി രൂപതാ അധ്യക്ഷൻ മാർ റെമിജിയോസ് ഇഞ്ചനാനിയിൽ ഉദ്ഘാടനം ചെയ്തു. ജനങ്ങൾ ഒത്തൊരുമയോടെ നിന്നാൽ നേടാൻ പറ്റാത്തതായി ഒന്നുമില്ലെന്നും തോട്ടുമുക്കത്തെ എക്സ്പോ 2020 ചരിത്രത്തിലിടം പിടിക്കുമെന്നും അദ്ദേഹം പറഞ്ഞു.
എക്സ്പോ 2020ക്ക് തുടക്കമായി - താമരശ്ശേരി രൂപതാധ്യക്ഷൻ മാർ റെമിജിയോസ് ഇഞ്ചനാനിയിൽ
താമരശ്ശേരി രൂപതാധ്യക്ഷൻ മാർ റെമിജിയോസ് ഇഞ്ചനാനിയിൽ പതാക ഉയർത്തി പരിപാടി ഉദ്ഘാടനം ചെയ്തു

മലയോരമേഖലയിലെ ഏറ്റവും വലിയ ശാസ്ത്ര സാങ്കേതിക, വൈജ്ഞാനിക, വിദ്യാഭ്യാസ, പ്രദർശനത്തിന് തുടക്കമായി
എക്സ്പോ 2020ക്ക് തുടക്കമായി
തോട്ടുമുക്കം സ്വദേശി എം ജെ കുര്യന്‍റെ "പ്രളയ കാഴ്ചകൾ" എന്ന ഫോട്ടോ പ്രദർശന സ്റ്റാൾ, നിയമസഭ മ്യൂസിയ സ്റ്റാൾ എന്നിവയും അദ്ദേഹം ഉദ്ഘാടനം ചെയ്തു. രാവിലെ 9 മണി മുതൽ വൈകിട്ട് 5മണി വരെയാണ് പ്രദർശന സമയം. പ്രദർശനം ശനിയാഴ്ച വൈകിട്ട് അവസാനിക്കും.
Last Updated : Nov 15, 2019, 5:38 PM IST