കേരളം

kerala

ETV Bharat / state

സാമൂഹിക വിരുദ്ധർ കൃഷി നശിപ്പിച്ചതായി പരാതി - തൂണേരി ഗ്രാമ പഞ്ചായത്ത് മുൻ മെമ്പർ

പ്രദേശ വാസികളായ ഒരു സംഘമാണ് സംഭവത്തിന് പിന്നിലെന്ന് സ്ഥല ഉടമ പി ചാത്തു ആരോപിച്ചു.

Tuneri news kozhikode nadapuram  മുൻ ഗ്രാമ പഞ്ചായത്ത് മെമ്പറുടെ പറമ്പ്കൈയ്യേറി  തൂണേരി ഗ്രാമ പഞ്ചായത്ത് മുൻ മെമ്പർ
മുൻ ഗ്രാമ പഞ്ചായത്ത് മെമ്പറുടെ പറമ്പ് കൈയ്യേറി വ്യാപകമായി കൃഷി നശിപ്പിച്ചു

By

Published : Apr 23, 2021, 3:58 PM IST

കോഴിക്കോട്: സിപിഎം പ്രവർത്തകന്‍റെ പറമ്പ് കയ്യേറി കൃഷി നശിപ്പിച്ചതായി പരാതി. സിപിഎം വെള്ളൂർ ബ്രാഞ്ച് അംഗവും മുൻ പഞ്ചായത്ത് അംഗവുമായ പി ചാത്തുവിന്‍റെ പറമ്പിലെ കവുങ്ങുകളാണ് സാമൂഹിക വിരുദ്ധർ വെട്ടി നശിപ്പിച്ചത്. പ്രദേശ വാസികളായ ഒരു സംഘമാണ് സംഭവത്തിന് പി ചാത്തു ആരോപിച്ചു. തന്‍റെ ഏക വരുമാന മാർഗമാണ് കൃഷിയെന്നും സംഭവവുമായി ബന്ധപ്പെട്ട് അക്രമികളുടെ പേര് സഹിതം നാദാപുരം പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മുൻ ഗ്രാമ പഞ്ചായത്ത് മെമ്പറുടെ പറമ്പ് കൈയ്യേറി വ്യാപകമായി കൃഷി നശിപ്പിച്ചു

നാദാപുരം എസ്ഐ രാംജിത്ത് പി ഗോപിയുടെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

ABOUT THE AUTHOR

...view details