കോഴിക്കോട്: എട്ട് വർഷം മുമ്പ് തറക്കല്ലിട്ടിട്ടും തിരുവമ്പാടി കെഎസ്ആർടിസി ഡിപ്പോ നിർമാണം ആരംഭിക്കാത്തതിൽ പ്രതിഷേധം ശക്തമാകുന്നു. 45 ലക്ഷം രൂപ മുടക്കി ഗ്രാമപഞ്ചായത്ത് സ്ഥലം ഏറ്റെടുക്കുകയും അന്നത്തെ എംഎൽഎ സി. മോയിൻകുട്ടി ഒരു കോടി രൂപ മുടക്കി കെട്ടിട നിർമാണത്തിനുള്ള അടിസ്ഥാന സൗകര്യങ്ങൾ ഉണ്ടാക്കി നൽകുകയും ചെയ്‌തിട്ടും പിന്നീട് വന്ന എൽഡിഎഫ് സർക്കാരുകൾ ഒന്നും ചെയ്‌തില്ലെന്നും കോൺഗ്രസ് ആരോപിക്കുന്നു.
തിരുവമ്പാടി കെഎസ്‌ആർടിസി ഡിപ്പോയോട് അവഗണന, പ്രതിഷേധവുമായി കോൺഗ്രസ്
ചെലവ് ചുരുക്കലിന്‍റെ ഭാഗമായി ലാഭകരമായി ഓടിയിരുന്ന റൂട്ടുകളിൽ ബസുകളുടെ എണ്ണവും ജീവനക്കാരുടെ എണ്ണവും വെട്ടിക്കുറക്കുകയും തിരുവമ്പാടി ഡിപ്പോയിലെ യന്ത്രസാമഗ്രികൾ താമരശ്ശേരി ഡിപ്പോയിലേക്ക് മാറ്റുകയും ചെയ്‌തുവെന്നും തിരുവമ്പാടി സബ് ഡിപ്പോയെ ഓപ്പറേറ്റിങ് സെന്‍ററാക്കി മാറ്റുവാനുള്ള ശ്രമമാണ് എം.എൽ.എയും സർക്കാറും ചെയ്യുന്നതെന്നുമാണ് ആരോപണം.
ചെലവ് ചുരുക്കലിന്‍റെ ഭാഗമായി ലാഭകരമായി ഓടിയിരുന്ന റൂട്ടുകളിൽ ബസുകളുടെ എണ്ണവും ജീവനക്കാരുടെ എണ്ണവും വെട്ടിക്കുറക്കുകയും തിരുവമ്പാടി ഡിപ്പോയിലെ യന്ത്രസാമഗ്രികൾ താമരശ്ശേരി ഡിപ്പോയിലേക്ക് മാറ്റുകയും ചെയ്‌തുവെന്നും തിരുവമ്പാടി സബ് ഡിപ്പോയെ ഓപ്പറേറ്റിങ് സെന്‍ററാക്കി മാറ്റുവാനുള്ള ശ്രമമാണ് എം.എൽ.എയും സർക്കാറും ചെയ്യുന്നതെന്നുമാണ് ആരോപണം. ഇതോടെ കെഎസ്ആർടിസിയെ ആശ്രയിക്കുന്ന മലയോര മേഖലയിലെ സാധാരണക്കാരും വിദ്യാർഥികളും ബുദ്ധിമുട്ടിലാകുമെന്നും ഇവർ പറയുന്നു.
കോൺഗ്രസ് തിരുവമ്പാടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുവമ്പാടി കെഎസ്ആർടിസി സബ് ഡിപ്പോയ്‌ക്ക് മുൻപിൽ പ്രതിഷേധ ധർണ നടത്തി. ധർണ്ണ ഡിസിസി ജനറൽ സെക്രട്ടറി ബാബു പൈക്കാട്ടിൽ ഉദ്ഘാടനം ചെയ്‌തു. മണ്ഡൽ പ്രസിഡന്‍റ് ടോമി കൊന്നക്കൽ അധ്യക്ഷത വഹിച്ചു. ബോസ് ജേക്കബ്, റോബർട്ട് നെല്ലിക്ക തെരുവിൽ, ടി ജെ കുര്യാച്ചൻ, മനോജ് മഴെപറമ്പിൽ, കെ .ടി. മാത്യു, ഷിജു ചെമ്പനാനി, ജിതിൻ പാലാട്ട്, മറിയമ്മ ബാബു, പൗളിൻ മാത്യു, ബിജു എണ്ണാറ മണ്ണിൽ തുടങ്ങിയവർ ധർണ്ണയിൽ പങ്കെടുത്തു.