കേരളം

kerala

ETV Bharat / state

ലൈഫ് മിഷന്‍ ഭവന സമുച്ചയത്തിൻ്റെ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചു

പൊതുമരാമത്ത് വകുപ്പ് വിട്ടുനല്‍കിയ 2.66 ഏക്കര്‍ സ്ഥലത്താണ് ഭവന സമുച്ചയം നിര്‍മ്മിക്കുന്നത്. ഭവന സമുച്ചയത്തില്‍ 44 കുടുംബങ്ങള്‍ക്കാണ് താമസ സൗകര്യമൊരുക്കുന്നത്.

Chief Minister  inaugurated  Life Mission housing complex  Ponparakkunnam  പൊന്‍പാറക്കുളം  മുഖ്യമന്ത്രി പിണറായി വിജയൻ  വീഡിയോ കോൺഫറൻസ്  പൊതുമരാമത്ത് വകുപ്പ്
പൊന്‍പാറക്കുന്നത്തെ ലൈഫ് മിഷന്‍ ഭവന സമുച്ചയത്തിൻ്റെ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചു

By

Published : Sep 25, 2020, 9:27 AM IST

Updated : Sep 25, 2020, 10:09 AM IST

കോഴിക്കോട്:മാവൂര്‍ പൊന്‍പാറക്കുന്നത്തെ ലൈഫ് മിഷന്‍ ഭവന സമുച്ചയത്തിൻ്റെ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചു. ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസിലൂടെയാണ് നിര്‍വഹിച്ചത്.

പൊതുമരാമത്ത് വകുപ്പ് വിട്ടുനല്‍കിയ 2.66 ഏക്കര്‍ സ്ഥലത്താണ് ഭവന സമുച്ചയം നിര്‍മ്മിക്കുന്നത്. ഭവന സമുച്ചയത്തില്‍ 44 കുടുംബങ്ങള്‍ക്കാണ് താമസ സൗകര്യമൊരുക്കുന്നത്. 6.16 കോടി രൂപയാണ് ഇതിനായി വകയിരുത്തിയിട്ടുള്ളത്. നിര്‍മ്മാണ പ്രവൃത്തിയുടെ കരാര്‍ ഗുജറാത്തിലെ മിത് സുമി ഹൗസിംഗ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിനാണ്.

ലൈഫ് മിഷന്‍ ഭവന സമുച്ചയത്തിൻ്റെ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചു

ലൈഫ് മിഷന്‍ മൂന്നാം ഘട്ടത്തില്‍ ഉള്‍പ്പെടുത്തി കുന്ദമംഗലം നിയോജക മണ്ഡലത്തിൽ രണ്ട് പദ്ധതികള്‍ക്കാണ് അനുമതി ലഭ്യമാക്കിയിട്ടുള്ളത്. ഇതില്‍ ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ കോട്ടോല്‍ക്കുന്നില്‍ 5.25 കോടി രൂപ ചെലവില്‍ 42 കുടുംബങ്ങള്‍ക്കായി നിര്‍മിക്കുന്ന പദ്ധതിയുടെ പ്രവൃത്തി പുരോഗമിച്ചു വരികയാണ്. ചാത്തമംഗലം ഗ്രാമപഞ്ചായത്ത് വിട്ടു നല്‍കിയ 1.63 ഏക്കര്‍ സ്ഥലത്താണ് ലൈഫ് ഭവന സമുച്ചയം നിര്‍മ്മിക്കുന്നത്. എല്ലാ ഭനവരഹിതര്‍ക്കും വീടുകള്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കി വരുന്ന ലൈഫ് സമ്പൂര്‍ണ പാര്‍പ്പിട പദ്ധതിയില്‍ ഉള്‍പ്പെടുത്തി കുന്ദമംഗലം നിയോജകമണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളില്‍ ഒന്നാം ഘട്ടത്തില്‍ 237 വീടുകളും രണ്ടാം ഘട്ടത്തില്‍ 334 വീടുകളുമാണ് അനുവദിച്ചിട്ടുളളത്. ചടങ്ങിൽ മന്ത്രി എ.സി മൊയ്‌തീൻ അധ്യക്ഷത വഹിച്ചു. പി.ടി.എ റഹീം എം.എല്‍.എ ശിലാസ്ഥാപന കർമം നിർവഹിച്ചു.

Last Updated : Sep 25, 2020, 10:09 AM IST

ABOUT THE AUTHOR

...view details