കോഴിക്കോട്:ഇരിങ്ങണ്ണൂരിൽ കാർ ഇലക്ട്രിക് പോസ്റ്റ് ഇടിച്ച് തകര്‍ന്നു. ഡ്രൈവർ പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. ഓർക്കാട്ടേരി മുയിപ്ര സ്വദേശി നിയാസാണ് രക്ഷപ്പെട്ടത്. ഇരിങ്ങണ്ണൂർ എടച്ചേരി റോഡിൽ ഇരിങ്ങണ്ണൂർ ഹയർ സെക്കന്‍ഡറി സ്കൂളിന് സമീപത്താണ് അപകടം.
കാര്‍ നിയന്ത്രണം വിട്ട് തകര്‍ന്നു; ഡ്രൈവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു - ഡ്രൈവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു
ഓർക്കാട്ടേരി മുയിപ്ര സ്വദേശി നിയാസാണ് രക്ഷപ്പെട്ടത്. ഇരിങ്ങണ്ണൂർ എടച്ചേരി റോഡിൽ ഇരിങ്ങണ്ണൂർ ഹയർ സെക്കന്‍ഡറി സ്കൂളിന് സമീപത്താണ് അപകടം.
കാര്‍ നിയന്ത്രണം വിട്ട് തകര്‍ന്നു; ഡ്രൈവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു
ഞായാറാഴ്ച്ച വൈകുന്നേരം എടച്ചേരി ഭാഗത്ത് നിന്ന് ഇരിങ്ങണ്ണൂർ ഭാഗത്തേക്ക് പോവുകയായിരുന്ന കെ.എൽ 18 എക്സ് 121 നമ്പർ കാർ വലത് വശത്തെ ഇലക്ട്രിക് പോസ്റ്റിലിടിച്ച് 20 മീറ്ററോളം പറമ്പിലൂടെ ഓടി സ്വകാര്യ വ്യക്തിയുടെ വീടിന്‍റെ മുറ്റത്തെ മൺതിട്ടയിലിടിച്ച് നിൽക്കുകയായിരുന്നു. സീറ്റ് ബെൽറ്റ് ധരിച്ചതിനാൽ ഡ്രൈവർ പരിക്കേൽക്കാതെ രക്ഷപ്പെടുകയായിരുന്നു. കാറിന്‍റെ മുൻ ഭാഗം പൂർണമായി തകർന്ന നിലയിലാണ്.