കേരളം

kerala

ETV Bharat / state

പുതുപ്പാടിയില്‍ കാറപകടം; മൂന്ന് കുട്ടികളടക്കം എട്ട് പേര്‍ക്ക് പരിക്ക് - പുതുപ്പാടി ചിപ്പിലിത്തോട്

പുതുപ്പാടി ചിപ്പിലിത്തോട്ടിൽ കാറ് താഴ്‌ചയിലേക്ക് മറിയുകയായിരുന്നു. വയനാട് സ്വദേശികളായ കുടുംബം സഞ്ചരിച്ച കാറാണ് കാപ്പാട് തുഷാരഗിരി പാതയില്‍ അപകടത്തില്‍പ്പെട്ടത്

പുതുപ്പാടി ചിപ്പിലിത്തോടിൽ കാറ് അപകടത്തിൽപ്പെട്ടു
പുതുപ്പാടി ചിപ്പിലിത്തോടിൽ കാറ് അപകടത്തിൽപ്പെട്ടു

By

Published : Jan 5, 2020, 8:31 PM IST

Updated : Jan 5, 2020, 8:38 PM IST

കോഴിക്കോട്:പുതുപ്പാടി ചിപ്പിലിത്തോട്ടില്‍ കാര്‍ അപകടം. മൂന്ന് കുട്ടികളടക്കം എട്ട് പേരടങ്ങുന്ന സംഘമാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പുതുപ്പാടി ചിപ്പിലിത്തോടിൽ കാര്‍ താഴ്‌ചയിലേക്ക് മറിഞ്ഞു

പുതുപ്പാടി ചിപ്പിലിത്തോട്ടിൽ കാര്‍ താഴ്‌ചയിലേക്ക് മറിയുകയായിരുന്നു. വയനാട് സ്വദേശികളായ കുടുംബം സഞ്ചരിച്ച കാറാണ് കാപ്പാട് തുഷാരഗിരി പാതയില്‍ അപകടത്തില്‍പ്പെട്ടത്. ഉരുള്‍പൊട്ടലില്‍ ഒലിച്ചുപോയ റോഡിലാണ് അപകടം നടന്നത്. മൂന്ന് സ്ത്രീകളും മൂന്ന് കുട്ടികളും രണ്ട് പുരുഷന്‍മാരുമാണ് കാറിലുണ്ടായിരുന്നത്. ഇതില്‍ സാരമായി പരിക്കേറ്റ ഒരുകുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. മറ്റുള്ളവരെ ഈങ്ങാപ്പുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉരുള്‍പൊട്ടലില്‍ തകര്‍ന്ന റോഡ് നവീകരിക്കുന്നതിന് അധികൃതര്‍ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് നാട്ടുകാര്‍ ആരോപിച്ചു.

Last Updated : Jan 5, 2020, 8:38 PM IST

ABOUT THE AUTHOR

...view details