കോഴിക്കോട്: മേപ്പയൂര്‍ പഞ്ചായത്തിലെ കീഴ്പ്പയൂരില്‍ ആടിന്‍റെ മുഖവുമായി പശുക്കിടാവ് ജനിച്ചു. ക്ഷീര കര്‍ഷകന്‍ ടി.ഒ.ശങ്കരന്‍ കൂഴിക്കണ്ടിയുടെ വീട്ടിലെ പശുവാണ് ശാരീരിക വൈകല്യങ്ങളോടു കൂടിയ പശുക്കിടാവിന് ജന്മം നല്‍കിയത്. തലയും മുഖവും ആടിന്‍റേത് പോലെയും ഉടലും വാലും പശുവിന്‍റേത് പോലെയുമായാണ് പശുക്കിടാവ് ജനിച്ചത്. കിടാവിന്‍റെ മുന്‍കാലിന് ഇരട്ടകുളമ്പാണുള്ളത്. ഇന്നലെ രാത്രിയായിരുന്നു പശുക്കിടാവിന്‍റെ ജനനം. എച്ച് എഫ് ഇനത്തില്‍പ്പെട്ടതാണ് പശു.
മേപ്പയൂരിൽ ആടിന്‍റെ മുഖവുമായി പശുക്കിടാവ് ജനിച്ചു - kerala news
തലയും മുഖവും ആടിന്‍റേത് പോലെയും ഉടലും വാലും പശുവിന്‍റേത് പോലെയുമായാണ് പശുക്കിടാവ് ജനിച്ചത്.

മേപ്പയൂരിൽ ആടിന്‍റെ മുഖവുമായി പശുക്കിടാവ് ജനിച്ചു
മേപ്പയൂരിൽ ആടിന്‍റെ മുഖവുമായി പശുക്കിടാവ് ജനിച്ചു
പശുവിന്‍റെ രണ്ടാമത്തെ പ്രസവത്തിലാണ് ശാരീരിക വൈകല്യങ്ങളുള്ള കിടാവിന് ജൻമം നൽകിയത്. ആദ്യ പ്രസവത്തില്‍ സാധാരണ പശുക്കിടാവായിരുന്നു ജനിച്ചത്. മൃഗാശുപത്രിയില്‍ നിന്നും ഡോക്ടര്‍മാരെത്തി പശുക്കിടാവിനെ പരിശോധിച്ചു. സമീപ പ്രദേശങ്ങളില്‍ ഒന്നും തന്നെ ഇതിന് മുമ്പ് ഇത്തരത്തിലുള്ള പശുക്കിടാവ് ജനിച്ചിട്ടില്ലെന്ന് നാട്ടുകാരും പറയുന്നു. നിരവധി പേരാണ് പശു കിടാവിനെ കാണാൻ എത്തുന്നത്.