കേരളം

kerala

ETV Bharat / state

ദേശീയ പാതയിൽ കുഴി; അപകടങ്ങള്‍ പതിവായപ്പോൾ കുഴി അടച്ച് ട്രാഫിക് പൊലീസ് - ദേശീയ പാതയിൽ കുഴി അപകടങ്ങള്‍ പതിവായപ്പോൾ കുഴി അടച്ച് ട്രാഫിക് പൊലീസ്

റോഡിൽ നിർമ്മിച്ച കലുങ്കിന്‍റെ ഇരുവശവും ടാറിംഗ് നടത്താത്തതാണ് കുഴി രൂപപ്പെടാന്‍ കാരണം.

Clt  thamarassery traffic police took innovative step  ദേശീയ പാതയിൽ കുഴി അപകടങ്ങള്‍ പതിവായപ്പോൾ കുഴി അടച്ച് ട്രാഫിക് പൊലീസ്  ദേശീയ പാതയിൽ കുഴി; അപകടങ്ങള്‍ പതിവായപ്പോൾ കുഴി അടച്ച് ട്രാഫിക് പൊലീസ്
ദേശീയ പാതയിൽ കുഴി; അപകടങ്ങള്‍ പതിവായപ്പോൾ കുഴി അടച്ച് ട്രാഫിക് പൊലീസ്

By

Published : May 7, 2022, 4:17 PM IST

കോഴിക്കോട്:കൊല്ലങ്കല്‍ ദേശീയപാതയില്‍ താമരശ്ശേരി പഴയ ബസ് സ്റ്റാന്‍ഡ് പരിസരത്തെ കുഴി നികത്തി ട്രാഫിക് പൊലീസ്. താമരശ്ശേരി ട്രാഫിക് എസ് ഐ സലീമിന്‍റെ നേതൃത്വത്തിലാണ് പൊലീസുകാർ കുഴി നികത്താന്‍ രംഗത്തിറങ്ങിയത്. നിരന്തരമുണ്ടാവുന്ന അപകടത്തെ തുടർന്ന് പല തവണ പരാതിപ്പെട്ടിട്ടും ദേശീയ പാത അധികൃതരും, കരാറുകാരും കുഴി അടക്കാൻ തയ്യാറാവാത്തതിനെ തുടർന്നാണ് പൊലീസിന്‍റെ ഇടപെടല്‍.

ട്രാഫിക് പൊലീസ് റോഡിലെ കുഴിയടക്കുന്നു

റോഡിൽ നിർമിച്ച കലുങ്കിന്‍റെ ഇരുവശവും ടാറിംഗ് നടത്താത്തതാണ് കുഴി രൂപപ്പെടാന്‍ കാരണം. മേഖലയില്‍ നിരന്തരമുണ്ടാകുന്ന അപകടങ്ങളില്‍ പൊറുതിമുട്ടിയ യാത്രക്കാര്‍ക്ക് ആശ്വാസമായിരിക്കുകയാണ് ട്രാഫിക് പൊലീസിന്‍റെ ഈ നടപടി.

For All Latest Updates

TAGGED:

Clt

ABOUT THE AUTHOR

...view details