കോഴിക്കോട്: ബഫർ സോൺ വിഷയത്തില്‍ പ്രത്യക്ഷ സമരവുമായി താമരശേരി രൂപത. രൂപതയുടെ നേതൃത്വത്തിലുളള കര്‍ഷക അതിജീവന സംയുക്ത സമിതിയുടെ പ്രതിഷേധ റാലി ഇന്ന് വൈകിട്ട് കൂരാച്ചുണ്ടില്‍ സംഗമിച്ചു. കക്കയത്ത് നിന്നും പൂഴിത്തോട് നിന്നുമാണ് ജനജാഗ്രത യാത്ര ആരംഭിച്ചത്.
'ഈ പ്രതിസന്ധിയ്ക്ക് മുന്‍പിലും മുട്ടുമടക്കില്ല'; ബഫര്‍ സോണില്‍ പ്രത്യക്ഷ സമരവുമായി താമരശേരി രൂപത - ബഫർ സോൺ വിഷയത്തില്‍ പ്രതിഷേധം
കര്‍ഷക അതിജീവന സംയുക്ത സമിതിയുടെ നേതൃത്വത്തിലാണ് ബഫര്‍ സോണ്‍ വിഷയത്തില്‍ സമരവുമായി താമരശേരി രൂപത രംഗത്തെത്തിയത്
!['ഈ പ്രതിസന്ധിയ്ക്ക് മുന്‍പിലും മുട്ടുമടക്കില്ല'; ബഫര്‍ സോണില്‍ പ്രത്യക്ഷ സമരവുമായി താമരശേരി രൂപത thamarassery diocese protest thamarassery diocese protest on buffer zone issue buffer zone issue kozhikode താമരശേരി രൂപത](https://etvbharatimages.akamaized.net/etvbharat/prod-images/768-512-17252709-thumbnail-3x2-buffer.jpg)
'പോരാടി ജീവിച്ചവരാണ് കർഷകർ. ആ വഴിയിൽ അവർ പരാജയപ്പെട്ടിട്ടില്ല. ഈ പ്രതിസന്ധിക്ക് മുന്‍പിലും മുട്ടുമടക്കില്ല' - ബിഷപ്പ് മാര്‍ റമിജിയോസ് ഇഞ്ചനാനിയില്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ വാക്കിൽ വിശ്വാസമുണ്ട്, എന്നാൽ അതിൽ തുരങ്കംവയ്‌ക്കുന്നത് ആരാണ് എന്നറിയണം. ഉപഗ്രഹ സർവേ തട്ടിക്കൂട്ടിയതാണ്. കർഷകരെ കബളിപ്പിക്കാൻ ശ്രമിച്ചാൽ നീരൊഴുക്കിയ ഞങ്ങൾക്ക് ചോര ഒഴുക്കേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
ഈപ്പച്ചൻ പള്ളിക്കൂടത്തിൽ പോയിട്ടില്ലെങ്കിലും ഈപ്പച്ചൻ്റെ മക്കൾ പള്ളിക്കൂടത്തിൽ പോയിട്ടുണ്ടെന്നും സർക്കാരിൻ്റെ മലയോര ജനതയോടുള്ള ദ്രോഹം തങ്ങൾക്ക് മനസിലാകുമെന്നും ഫാ. വിൻസൻ്റ് കണ്ടത്തിൽ പറഞ്ഞു. പരിസ്ഥിതി ലോല പ്രദേശങ്ങളിൽ (ബഫർ സോൺ) കോഴിക്കോടിൻ്റെ മലയോരത്തെ ഏഴ് പഞ്ചായത്തുകളാണ് പെടുന്നത്. ഈ പ്രദേശങ്ങളിൽ നിന്നുള്ളവരാണ് കൂരാച്ചുണ്ടിൽ ഒത്തുചേർന്നത്.