കോഴിക്കോട്:ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദയുമായി താമരശ്ശേരി ബിഷപ്പ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ കൂടിക്കാഴ്ച നടത്തി. ദേശീയ ന്യൂനപക്ഷ കമ്മീഷൻ അധ്യക്ഷ സ്ഥാനത്തേക്ക് ക്രിസ്ത്യൻ സമുദായത്തിൽ നിന്ന് ഒരാളെ പരിഗണിക്കണമെന്ന് ബിഷപ്പ് ആവശ്യപ്പെട്ടു. മലയോര മേഖലയിൽ കർഷകർ അനുഭവിക്കുന്ന ദുരിതങ്ങളാണ് പ്രധാനമായും ചർച്ച ചെയ്തത്.
ദേശീയ ന്യൂനപക്ഷ കമ്മിഷൻ അധ്യക്ഷൻ: ക്രിസ്തുമത വിശ്വാസിയെ പരിഗണിക്കണമെന്ന് താമരശ്ശേരി ബിഷപ്പ്
ദേശീയ ന്യൂനപക്ഷ കമ്മിഷൻ അധ്യക്ഷ സ്ഥാനത്തേക്ക് ക്രിസ്ത്യൻ സമുദായത്തിൽ നിന്ന് ഒരാളെ പരിഗണിക്കണമെന്ന് ബിഷപ്പ് ബിജെപി ദേശീയ അധ്യക്ഷനോട് ആവശ്യപ്പെട്ടു.
കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന കേരളത്തിന്‍റെ ആവശ്യം കേന്ദ്രം പരിഗണിക്കണമെന്നും ആവശ്യപ്പെട്ടു. കസ്തൂരിരംഗൻ വിഞ്ജാപനത്തിൽ നിന്നും വില്ലേജുകളെ ഒഴിവാക്കണമെന്നും ജനവാസ മേഖലയെ ബഫർ സോണാക്കാനുള്ള നീക്കത്തിൽ നിന്ന് പിന്മാറണമെന്നും ബിഷപ്പ് ആവശ്യപ്പെട്ടു. അതേ സമയം ലൗജിഹാദ് ഉൾപ്പടെയുള്ള വിഷയങ്ങൾ കൂടിക്കാഴ്ചയിൽ ഉയർന്ന് വന്നില്ല. ബിഷപ്പ് കൈമാറിയ നിവേദനത്തിൽ വിഷയം ഉൾക്കൊള്ളിച്ചിട്ടുണ്ടോ എന്ന് വഴിയേ അറിയാം.
Also Read: ബിജെപി ദേശീയ അധ്യക്ഷന് കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഹൃദ്യമായ സ്വീകരണം