കേരളം

kerala

ETV Bharat / state

പ്രതിലോമ ശക്തികൾ മത സൗഹാർദം തകർക്കാൻ ശ്രമിക്കുന്നു : താമരശേരി ബിഷപ്പ് - താമരശേരി ബിഷപ്പ് റെമീജിയോസ് ഇഞ്ചനാനിയിൽ

പെസഹാ പ്രാർത്ഥനകൾക്ക് ശേഷം മാധ്യമങ്ങളോടാണ് ബിഷപ്പിന്‍റെ പ്രതികരണം

thamarassery bishop  anti secular campaign  മത സൗഹാർദം തകർക്കാൻ ശ്രമം  താമരശേരി ബിഷപ്പ് റെമീജിയോസ് ഇഞ്ചനാനിയിൽ  latest kerala latest
താമരശേരി ബിഷപ്പ്

By

Published : Apr 14, 2022, 2:13 PM IST

Updated : Apr 14, 2022, 2:59 PM IST

കോഴിക്കോട്: സംസ്ഥാനത്ത് മത സൗഹാർദം തകർക്കാൻ പ്രതിലോമ ശക്തികൾ ശ്രമിക്കുന്നുവെന്ന് താമരശേരി ബിഷപ്പ് റെമീജിയോസ് ഇഞ്ചനാനിയിൽ. അടുത്ത കാലത്തെ പ്രതിസന്ധികൾ മനസുകളെ തമ്മിൽ അകറ്റുന്നു. മത സൗഹാർദം എന്നും ഉയർത്തിപ്പിടിച്ചു മാതൃകയാക്കി ഇതിനെ നേരിടണമെന്നും ബിഷപ്പ് പറഞ്ഞു.

താമരശേരി ബിഷപ്പ് മാധ്യമങ്ങളോട്

ALSO READ ലൗ ജിഹാദ്: പാര്‍ട്ടി രേഖയിലുണ്ടെന്നത് ഗൗരവതരം, ജോര്‍ജിന്‍റേത് നാക്കു പിഴയല്ല: മുസ്‌ലിം ലീഗ്

മതസൗഹാർദം തകർക്കാനുള്ള ശ്രമങ്ങൾക്ക് മലയാളികൾ കീഴടങ്ങരുതെന്നും എന്നും മത സൗഹാർദം ഉയർത്തിപ്പിടിച്ച സംസ്ഥാനമാണ് കേരളമെന്നും ബിഷപ്പ് റെമീജിയോസ് ഇഞ്ചനാനിയിൽ ഓർമ്മപ്പെടുത്തി.

Last Updated : Apr 14, 2022, 2:59 PM IST

ABOUT THE AUTHOR

...view details