കേരളം

kerala

ETV Bharat / state

തുഷാരഗിരി പുഴയിൽ താത്‌കാലിക തടയണ നിർമിച്ചു

പഞ്ചായത്തിലെ രണ്ട്, മൂന്ന് വാർഡുകളിലെ 500 ഓളം കുടുംബങ്ങൾക്ക് ഇതിന്‍റെ പ്രയോജനം ലഭിക്കും

തുഷാരഗിരി പുഴ  തടയണ  തുഷാരഗിരി പുഴയിൽ തടയണ  തുഷാരഗിരി പുഴയിൽ താത്കാലികമായി തടയണ നിർമ്മിച്ചു  Thusharagiri river  Thusharagiri river temporary dam  temporary dam  temporary dam was constructed on the Thusharagiri river
തുഷാരഗിരി പുഴയിൽ താത്കാലികമായി തടയണ നിർമ്മിച്ചു

By

Published : Feb 9, 2021, 2:01 PM IST

കോഴിക്കോട്:തുഷാരഗിരി പുഴയിൽ താത്‌കാലിക തടയണ നിർമിച്ചു. കോടഞ്ചേരി പഞ്ചായത്തിലെ രണ്ട് വാർഡിലുള്ള പ്രദേശവാസികള്‍ക്ക് കുടിവെള്ള ലഭ്യത ഉറപ്പ് വരുത്തുന്നതിനായാണ് തുഷാരഗിരി പുഴയിൽ താത്കാലികമായി തടയണ നിർമിച്ചത്. പഞ്ചായത്തിലെ രണ്ട്, മൂന്ന് വാർഡുകളിലെ 500 ഓളം കുടുംബങ്ങൾക്ക് ഇതിന്‍റെ പ്രയോജനം ലഭിക്കും. 18 വർഷങ്ങൾക്ക് മുൻപ് ഉണ്ടാക്കിയ പദ്ധതിയാണിത്.

2018ലെ പ്രളയത്തിൽ ഇവിടെ ഉണ്ടായിരുന്ന തടയണ തകർന്നു. തുടർന്നാണ് ഇപ്പോൾ താത്കാലികമായി തടയണ നിർമിച്ചത്. ജലജീവൻ പദ്ധതിയിൽ ഉൾപ്പെടുത്തി തടയണ പുനരുദ്ധരിക്കുമെന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് അറിയിച്ചു. തടയണയുടെ നിർമാണ പ്രവർത്തിക്ക് പഞ്ചായത്ത് പ്രസിഡന്‍റ് അലക്സ് തോമസ് ചെമ്പകശ്ശേരി മെമ്പർമാരായ ജോസ് പെരുമ്പള്ളി, സിബി ചിരണ്ടായാത്ത്, വനജ വിജയൻ എന്നിവർ നേതൃത്വം വഹിച്ചു.

ABOUT THE AUTHOR

...view details