കോഴിക്കോട്: കനത്ത മഴയെ തുടർന്ന് കോരപ്പുഴക്ക് കുറുകെ നിർമിച്ച താല്‍കാലിക പാലം തകർന്നു. റെയിൽപാളത്തിന്‍റെ വശത്ത് നിർമിച്ച ഇടുങ്ങിയ നടപ്പാതയാണ് നാട്ടുകാരിപ്പോള്‍ ഉപയോഗിക്കുന്നത്. ഏറെ അപകടം നിറഞ്ഞ ഈ പാതയിലൂടെയാണ് കുട്ടികള്‍ ഉള്‍പ്പടെയുള്ളവര്‍ വിവിധ ആവശ്യങ്ങള്‍ക്കായി പോകുന്നത്.
കോരപ്പുഴയിലെ താല്‍കാലിക പാലം തകര്‍ന്നു - താത്കാലിക പാലം തകര്‍ന്നു
റെയിൽപാളത്തിന്‍റെ വശത്ത് നിർമിച്ച ഇടുങ്ങിയ നടപ്പാതയാണ് നാട്ടുകാരിപ്പോള്‍ ഉപയോഗിക്കുന്നത്

കോരപ്പുഴയിലെ താത്കാലിക പാലം തകര്‍ന്നു ; ഇടുങ്ങിയ നടപ്പാതയിലെ യാത്ര ദുഷ്‌കരം
കോരപ്പുഴയിലെ താല്‍കാലിക പാലം തകര്‍ന്നു
കോരപ്പുഴയിൽ നിന്ന് എലത്തൂരിലേക്കുള്ള പാതയാണിത്. കോരപ്പുഴക്കാർക്ക് അഞ്ചു മിനിറ്റുകൊണ്ട് എലത്തൂരങ്ങാടിയിലേക്ക് ഇതുവഴി പോകാം. പാലത്തെ ആശ്രയിക്കാതിരുന്നാല്‍ ഒരു മണിക്കൂർ യാത്ര ചെയ്തു വേണം ഏലത്തൂരിലേത്താന്‍. പാലം നിര്‍മിക്കാന്‍ അധികൃതര്‍ എത്രയും വേഗം നടപടിയെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Last Updated : Aug 24, 2019, 8:45 PM IST