കോഴിക്കോട്: മരക്കൊമ്പ് പൊട്ടിവീണ് അധ്യാപകന് ദാരുണാന്ത്യം. ഉള്ളിയേരി എ.യു.പി സ്‌കൂള്‍ അധ്യാപകൻ പുതുക്കുടി മുഹമ്മദ് ഷെരീഫാണ് മരിച്ചത്. നന്മണ്ട അമ്പലപ്പൊയിലിൽ വെച്ചാണ് അപകടം ഉണ്ടായത്.
രാവിലെ മടവൂരിലെ വീട്ടിൽ നിന്നും ബൈക്കിൽ സ്‌കൂളിലേക്ക് പോകും വഴിയാണ് അപകടം. മരക്കൊമ്പിനടിയിൽ അകപ്പെട്ട ഷെരീഫിനെ തൊട്ടടുത്ത ബാലുശ്ശേരി താലൂക്ക് ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
തേക്ക് മരം വീണ് മൂന്ന് മരണം: ഈരാറ്റുപേട്ട മുട്ടം കവലയ്‌ക്ക് സമീപം തേക്കുമരം കടപുഴകി വീണ് ഓട്ടോ ഡ്രൈവര്‍ പത്താഴപ്പടി പുത്തന്‍ വീട്ടില്‍ ഫാറൂണ്‍(19), യാത്രക്കാരന്‍ കാരയ്‌ക്കാട് മുഹമ്മദ് ഇസ്‌മായില്‍ (68) എന്നിവര്‍ക്ക് പരിക്കേറ്റു. അപകടത്തില്‍ ഓട്ടോറിക്ഷ പൂര്‍ണമായി തകര്‍ന്നു. ഇസ്‌മായിലിനെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ടൗണിലെ വ്യാപാര സ്ഥാപനങ്ങളുടെ ഫ്ലെക്‌സ് ബോര്‍ഡുകള്‍, പോസ്‌റ്റുകള്‍ എന്നിവ കാറ്റത്ത് തകര്‍ന്നു വീണതായും റിപ്പോര്‍ട്ട് ചെയ്‌തു. പാല, കാഞ്ഞിരപ്പള്ളി, തൊടുപുഴ റോഡുകളില്‍ മരം വീണതിനെ തുടര്‍ന്ന് വാഹന ഗതാഗതം തടസപ്പെട്ടു.
ഇക്കഴിഞ്ഞ മെയ് 19ന് കോട്ടയത്തുണ്ടായ വേനല്‍മഴയിലും വന്‍ നാശനഷ്‌ടമാണ് റിപ്പോര്‍ട്ട് ചെയ്‌തത്. ഉച്ചയ്‌ക്ക് ശേഷം മഴയ്‌ക്കൊപ്പമെത്തിയ അതിശക്തമായി കാറ്റില്‍ ഈരാട്ടുപേട്ടയിലും സമീപ പ്രദേശങ്ങളിലും പതിനായിരക്കണക്കിന് രൂപയുടെ നാശനഷ്‌ടമാണ് സംഭവിച്ചത്. വീശിയടിച്ച കാറ്റില്‍ മരം വീണ് നാല് പേര്‍ക്കാണ് പരിക്കേറ്റത്. മഴയില്‍ ആറ് വീടുകള്‍ക്കും മുരിക്കോലി അങ്കണവാടിക്കും കേടുപാടുകള്‍ ഉണ്ടായി. ഈരാറ്റുപേട്ട, തലപ്പലം, കൊണ്ടൂര്‍ വില്ലേജുകളിലായിരുന്നു കൂടുതല്‍ നാശനഷ്‌ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തത്.