കേരളം

kerala

ETV Bharat / state

സ്‌കൂള്‍ വിദ്യാര്‍ഥികളെ പീഡനത്തിനിരയാക്കി; അധ്യപകന്‍ അറസ്റ്റില്‍ - കോഴിക്കോട് പോക്സോ കേസ്

POCSO Case: കോഴിക്കോട് പോക്‌സോ കേസില്‍ അധ്യാപകന്‍ അറസ്റ്റില്‍. സ്‌കൂളില്‍ വച്ച് വിദ്യാര്‍ഥികളെ പീഡിപ്പിച്ച ഫൈസലാണ് അറസ്റ്റിലായത്. പീഡനത്തിന് ഇരയാക്കിയത് ആറ് വിദ്യാര്‍ഥികളെ.

Teacher Arrested In POCSO Case In Kozhikode  POCSO Case  പോക്‌സോ കേസില്‍ അധ്യാപകന്‍ അറസ്റ്റില്‍  അധ്യപകന്‍ അറസ്റ്റില്‍  പീഡന കേസ്  Rape case  Rape Case Kozhikode  കോഴിക്കോട് വാര്‍ത്തകള്‍  കോഴിക്കോട് ജില്ല വാര്‍ത്തകള്‍  കോഴിക്കോട്പുതിയ വാര്‍ത്തകള്‍
Teacher Arrested In POCSO Case In Kozhikode

By ETV Bharat Kerala Team

Published : Dec 21, 2023, 5:04 PM IST

കോഴിക്കോട്:സ്‌കൂള്‍ വിദ്യാര്‍ഥികളെ പീഡനത്തിനിരയാക്കിയ അധ്യപകന്‍ അറസ്റ്റില്‍. ഫൈസലെന്ന ചിത്രകല അധ്യാപകനാണ് അറസ്‌റ്റിലായത്. വിവിധ വിദ്യാര്‍ഥികളില്‍ നിന്നും ലഭിച്ച പരാതിയെ തുടര്‍ന്നാണ് ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്തത്.

അടുത്തിടെ വിവിധ ദിവസങ്ങളിലായി ആറ് വിദ്യാര്‍ഥികളെയാണ് സ്‌കൂളില്‍ വച്ച് ഇയാള്‍ പീഡനത്തിന് ഇരയാക്കിയത്. പീഡനത്തിന് ഇരയായ വിദ്യാര്‍ഥികള്‍ കുടുംബത്തെ വിവരം അറിയിക്കുകയായിരുന്നു. ഇതോടെയാണ് സംഭവം പുറത്തറിഞ്ഞത് (POCSO Case Arrest). വിവരം അറിഞ്ഞ രക്ഷിതാക്കള്‍ കോഴിക്കോട് ടൗണ്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിന് പിന്നാലെയാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്‌തത്. പോക്‌സോ അടക്കമുള്ള വകുപ്പുകള്‍ പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത് (Kozhikode Pocso Case).

also read:പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച സംഭവം; പ്രതിക്ക് 23 വര്‍ഷത്തെ തടവ് ശിക്ഷ വിധിച്ച് കോടതി

ABOUT THE AUTHOR

...view details