കോഴിക്കോട് : രണ്ട് പേർക്ക് കൂടി നിപ രോഗ ലക്ഷണം. 158 പേരാണ് ഇതുവരെ സമ്പർക്ക പട്ടികയിലുള്ളത്. ഇതിൽ 20 പേർ പ്രാഥമിക സമ്പർക്ക പട്ടികയിലാണ്. രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ ആരോഗ്യ വകുപ്പിന് കീഴിൽ 16 സമിതികൾ രൂപികരിച്ചു.
പരിശോധനാഫലം പോസിറ്റീവ് ആകുന്നവരെ മെഡിക്കൽ കോളജ് പേ വാർഡിൽ താഴെ നിലയിലും രോഗലക്ഷണങ്ങൾ ഉള്ളവരെ ഒന്നും രണ്ടും നിലയിലും പ്രവേശിപ്പിക്കും.