കേരളം

kerala

By

Published : Aug 26, 2021, 10:24 AM IST

ETV Bharat / state

പ്ലസ് വണ്‍ പ്രവേശനത്തിന് നീന്തല്‍ സര്‍ട്ടിഫിക്കറ്റ്; വെട്ടിലായി വിദ്യാർഥികൾ

തദ്ദേശസ്ഥാപനങ്ങൾ വിതരണം ചെയ്യുന്ന നീന്തൽ സർട്ടിഫിക്കറ്റുകൾ അതത് തദ്ദേശ സ്ഥാപനങ്ങൾ തന്നെ ശേഖരിച്ച് ജില്ലാ സ്‌പോർട്‌സ് കൗൺസിൽ ഓഫിസിൽ എത്തിച്ച് ഒപ്പു വച്ചതിന് ശേഷം വിദ്യാർഥികൾക്ക് വിതരണം ചെയ്യാനാണ് പുതിയ നിർദേശം.

swimming certificate  നീന്തല്‍ സര്‍ട്ടിഫിക്കറ്റ്  പ്ലസ് വണ്‍ പ്രവേശനത്തിന് നീന്തല്‍ സര്‍ട്ടിഫിക്കറ്റ്  വെട്ടിലായി വിദ്യാർഥികൾ  ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍  സ്‌പോര്‍ട്‌സ് കൗണ്‍സില്‍  കോഴിക്കോട്  kozhikode  swimming certificate kozhikode  swimming
പ്ലസ് വണ്‍ പ്രവേശനത്തിന് നീന്തല്‍ സര്‍ട്ടിഫിക്കറ്റ്: വെട്ടിലായി വിദ്യാർഥികൾ

കോഴിക്കോട്:പ്ലസ് വണ്‍ പ്രവേശനത്തിന് നീന്തല്‍ സര്‍ട്ടിഫിക്കറ്റ് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ കൗണ്ടര്‍ ഒപ്പു വയ്‌ക്കണമെന്ന സര്‍ക്കാര്‍ തീരുമാനം പ്രത്യക്ഷത്തിൽ ഉണ്ടാക്കിയത് ചില്ലറ പൊല്ലാപ്പൊന്നുമല്ല. അതത് ജില്ലാ സ്പോർട്‌സ് കൗൺസിലുകൾ നീന്തൽ പരീക്ഷ നടത്തി സർട്ടിഫിക്കറ്റ് നൽകണമെന്ന് ഓഗസ്റ്റ് 12നാണ് പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കിയത്.

സർട്ടിഫിക്കറ്റ് ലഭിക്കുന്നവർക്ക് രണ്ട് ബോണസ് പോയിൻ്റ് ലഭിക്കും എന്നതാണ് മെച്ചം. ഇതനുസരിച്ച് ജില്ലാ സ്പോർട്‌സ് കൗൺസിൽ കഴിഞ്ഞ ദിവസങ്ങളിൽ നീന്തൽ പരീക്ഷ നടത്തി. ഗ്രേസ് മാർക്ക് മോഹിച്ച് എത്തുന്ന കുട്ടികളുടെ എണ്ണം കൂടിയതോടെ കൊവിഡും മാനദണ്ഡവും എല്ലാം കാറ്റിൽ പറന്നു.

സർക്കാർ ഉത്തരവ് അശാസ്‌ത്രീയമോ?

രോഗ വ്യാപന സാധ്യത കണക്കിലെടുത്ത് കലക്‌ടർ ഇടപെട്ട് ഒടുവിൽ നീന്തൽപരീക്ഷ റദ്ദാക്കി. നീന്തൽ സർട്ടിഫിക്കറ്റ് ലഭിക്കാൻ വിദ്യാർഥികളോ രക്ഷിതാക്കളോ ഇനി മുതൽ ജില്ലാ സ്‌പോർട്‌സ് കൗൺസിൽ ഓഫിസിൽ നേരിട്ടു ഹാജരാകേണ്ടതില്ലെന്നും ജില്ലാ കലക്‌ടർ അറിയിച്ചു. തദ്ദേശസ്ഥാപനങ്ങൾ വിതരണം ചെയ്യുന്ന നീന്തൽ സർട്ടിഫിക്കറ്റുകൾ അതത് തദ്ദേശ സ്ഥാപനങ്ങൾ തന്നെ ശേഖരിച്ച് ജില്ലാ സ്‌പോർട്‌സ് കൗൺസിൽ ഓഫിസിൽ എത്തിച്ച് ഒപ്പു വച്ചതിന് ശേഷം വിദ്യാർഥികൾക്ക് വിതരണം ചെയ്യാനാണ് പുതിയ നിർദേശം.

നീന്തൽ അറിയാത്തവർക്കും സർട്ടിഫിക്കറ്റ്

കുട്ടികളുടെ സുരക്ഷ കണക്കിലെടുത്താണ് സർക്കാർ ഉത്തരവ്. എന്നാൽ നിലവിലെ സാഹചര്യത്തിൽ കുട്ടികൾ പുറത്തിറങ്ങുന്നത് കൂടുതൽ അപകടമുണ്ടാക്കും. മാത്രമല്ല കൂട്ടം കൂടി കുളത്തിലോ പാടത്തോ പുഴയിലോ നീന്താൻ പോയാൽ പൊലീസ് ഓടിക്കും. നീന്തൽ കുളങ്ങൾ തുറക്കാനുള്ള അനുമതിയും നൽകിയിട്ടില്ല. ഈ അവസ്ഥയിൽ എത്ര പേർക്ക് സർട്ടിഫിക്കറ്റ് ലഭിക്കും എന്നതിലാണ് സർക്കാർ ഉത്തരവിലെ വിരോധാഭാസം. നീന്തൽ കുളം പോലും കാണാത്ത കുട്ടികൾക്കാണ് നിലവിൽ നീന്തൽ സർട്ടിഫിക്കറ്റ് നൽകാൻ തീരുമാനിച്ചിരിക്കുന്നത്.

ALSO READ:മുട്ടില്‍ മരംമുറിക്കേസ്; പ്രതികളില്‍ നിന്നും ഭീഷണിയുണ്ടെന്ന് ഡിഎഫ്ഒ ധനേഷ് കുമാര്‍

തദ്ദേശസ്ഥാപനങ്ങളിലെ സർട്ടിഫിക്കറ്റിൽ സ്പോർട്‌സ് കൗൺസിൽ സീൽ പതിപ്പിക്കുക മാത്രമേ ചെയ്യുന്നുള്ളൂ. പരിശോധനകളൊന്നും ഇല്ലെങ്കിൽ തദ്ദേശസ്ഥാപനങ്ങൾ നൽകുന്ന സർട്ടിഫിക്കറ്റ് നേരിട്ട് പ്ലസ് വൺ പ്രവേശനത്തിനു ഹാജരാക്കിയാൽ പോരേയെന്നു ചോദ്യവും ഉയരുന്നുണ്ട്. എന്നാൽ ഇറക്കിയ ഉത്തരവ് പിൻവലിക്കാതെ എല്ലാവർക്കും നീന്തലറിയാമെന്ന സർട്ടിഫിക്കറ്റ് നൽകാനുള്ള സാധ്യതയാണ് തെളിയുന്നത്. അതായത് കുട്ടികളുടെ സുരക്ഷ കണക്കിലെടുത്ത് ഫിറ്റ് അല്ലാത്ത സർട്ടിഫിക്കറ്റ് കിട്ടിയ ഒരു കുട്ടിക്ക് നാളെ അപകടം പറ്റിയാൽ അവിടെയും സർക്കാർ ഒരു വിചിത്രമായ ഉത്തരം കണ്ടെത്തും, കുട്ടി നീന്തൽ പഠിച്ചത് 'തപാലിൽ' ആയിരുന്നു എന്ന്..!

ABOUT THE AUTHOR

...view details