കോഴിക്കോട്: ലോക്‌സഭ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ട് തന്നെയാണ് രാമക്ഷേത്ര പ്രതിഷ്‌ഠ ചടങ്ങിന് ബിജെപി ഈ സമയം തെരഞ്ഞെടുത്തതെന്ന് കൊളത്തൂർ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദ പുരി. അവരുടെ തെരഞ്ഞെടുപ്പ് വാഗ്‌ദാനമായിരുന്നു രാമക്ഷേത്ര നിർമ്മാണം. പ്രകടന പത്രികയിൽ പറയുന്ന വാഗ്‌ദാനങ്ങൾ നടപ്പിലാക്കുക തന്നെ വേണമെന്നും കോഴിക്കോട് സംഘടിപ്പിച്ച ഒരു പ്രഭാഷണത്തിനിടെ സ്വാമി വ്യക്തമാക്കി (Swami Chidananda Puri About Ayodhya Ram Mandir Consecration).
കേരളത്തിൽ എന്തൊക്കെ വാഗ്‌ദാനങ്ങൾ ഉണ്ടായെന്നും എന്താണ് ഇപ്പോൾ നടക്കുന്നതെന്നും സ്വാമി ചോദിച്ചു. 37,000 രൂപ പ്രതിശീർഷ കടമുണ്ടായിരുന്ന സ്ഥാനത്ത് നമ്മൾ ഓരോരുത്തരും ഒരു ലക്ഷത്തി ഇരുപതിനായിരം രൂപയുടെ കടക്കാരായി മാറി. ഇതല്ലാതെ വേറെ എന്താണ് കേരളത്തിൽ സംഭവിച്ചതെന്നും ചിദാനന്ദ പുരി പരിഹസിച്ചു.