കോഴിക്കോട് : മാധ്യമ പ്രവർത്തനത്തിനിടെ അപമര്യാദയായി പെരുമാറിയ ബിജെപി നേതാവും സിനിമാതാരവുമായ സുരേഷ് ഗോപിക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് മാധ്യമ പ്രവർത്തക. കോഴിക്കോട് മാധ്യമങ്ങളെ കാണുന്നതിനിടെയാണ് സുരേഷ് ഗോപി മാധ്യമ പ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയത്. ചോദ്യം ചോദിച്ച മാധ്യമ പ്രവര്‍ത്തകയുടെ തോളില്‍ സുരേഷ് ഗോപി കൈ വയ്‌ക്കുകയായിരുന്നു.
Suresh Gopi Misbehaving With Woman Journalist: മോശം പെരുമാറ്റം; സുരേഷ് ഗോപിക്കെതിരെ നിയമ നടപടിക്കൊരുങ്ങി മാധ്യമ പ്രവര്‍ത്തക - latest news in kerala
BJP Leader Suresh Gopi: മാധ്യമ പ്രവര്‍ത്തകയോട് സുരേഷ് ഗോപിയുടെ മോശം പെരുമാറ്റം. നടപടി സ്വീകരിക്കുമെന്ന് യുവതി. നിയമ നടപടിക്ക് പിന്തുണ നല്‍കുമെന്ന് മാധ്യമ സ്ഥാപനം.
![Suresh Gopi Misbehaving With Woman Journalist: മോശം പെരുമാറ്റം; സുരേഷ് ഗോപിക്കെതിരെ നിയമ നടപടിക്കൊരുങ്ങി മാധ്യമ പ്രവര്‍ത്തക aginst suresh gopi Suresh Gopi Misbehaves To Journalist മോശം പെരുമാറ്റം സുരേഷ് ഗോപി സുരേഷ് ഗോപിയുടെ മോശം പെരുമാറ്റം kerala news updates latest news in kerala Suresh Gopi in Kozhikode](https://etvbharatimages.akamaized.net/etvbharat/prod-images/28-10-2023/1200-675-19877471-thumbnail-16x9-suresh-gopi.jpg)
Suresh Gopi Misbehaves To Journalist In Kozhikode
Published : Oct 28, 2023, 9:13 AM IST
|Updated : Oct 28, 2023, 10:35 AM IST
മാധ്യമ പ്രവര്‍ത്തക ഒഴിഞ്ഞു മാറിയെങ്കിലും വീണ്ടും ഇതാവര്‍ത്തിച്ചു. ഇതോടെ കൈ എടുത്ത് മാറ്റുകയായിരുന്നു. താന്‍ നേരിട്ട മോശം നടപടിയില്‍ നിയമ നടപടി സ്വീകരിക്കുമെന്ന് മാധ്യമ പ്രവർത്തക അറിയിച്ചു. നിയമ നടപടി ഉള്‍പ്പെടെ എല്ലാ തുടർ നീക്കങ്ങള്‍ക്കും മാധ്യമ സ്ഥാപനം പൂര്‍ണ പിന്തുണ നല്‍കുമെന്ന് മാനേജ്മെന്‍റ് അറിയിച്ചു.
Last Updated : Oct 28, 2023, 10:35 AM IST