കോഴിക്കോട്: പഴമയും പൈതൃകവും ഇഴചേരുന്ന ആറന്മുള കണ്ണാടിയുടെ പ്രദർശനവുമായി സുരഭി കരകൗശല മേള. ശംഖിന്‍റെയും മയിലിന്‍റെയും താമരയുടെയും ആനയുടെയും രൂപത്തിലുള്ള വ്യത്യസ്‌തതയാർന്ന ആറൻമുളകണ്ണാടി മേളയിൽ ലഭ്യമാണ്. 2000 മുതൽ 39,000 രൂപ വരെ വിലയുള്ള ആറന്മുള കണ്ണാടികൾ വിൽപ്പനയിലുണ്ട്. പ്രൗഡി ചോരാത്ത വാൽക്കണ്ണാടി രൂപത്തിലുള്ളവയ്‌ക്കാണ് ആവശ്യക്കാർ കൂടുതൽ. പത്തനംതിട്ട ജില്ലയിലെ ആറന്മുള കണ്ണാടി നിർമിക്കുന്ന തൊഴിലാളികളുടെ വീടും പണി ശാലയും പ്രളയത്തിൽ നശിച്ചതിനുശേഷം ഇവരെ ജീവിതത്തിലേക്ക് കരകയറ്റുക എന്ന ലക്ഷ്യത്തോടുകൂടിയാണ് വിലക്കുറവില്‍ ആറന്മുള കണ്ണാടികള്‍ വില്‍ക്കുന്നത്. തൊഴിലാളികളുടെ ഉൽപ്പന്നങ്ങൾ ഇടനിലക്കാരില്ലാതെ നേരിട്ട് വിൽപ്പന നടത്തുക എന്ന ലക്ഷ്യത്തോടുകൂടിയാണ് മേള സംഘടിപ്പിച്ചത്.
ആറന്മുള കണ്ണാടിയുടെ പ്രദർശനവുമായി സുരഭി കരകൗശല മേള - Surabhi Craft Fair with Aranmula Mirror Exhibition
തൊഴിലാളികളുടെ ഉൽപ്പന്നങ്ങൾ ഇടനിലക്കാരില്ലാതെ നേരിട്ട് വിൽപ്പന നടത്തുക എന്ന ലക്ഷ്യത്തോടുകൂടിയാണ് മേള സംഘടിപ്പിച്ചത്
കേരളത്തിനകത്തും പുറത്തുമായുള്ള കലാകാരന്മാരുടെ കരവിരുതുകൾ മേളയില്‍ ഉണ്ട്. ഈട്ടിയിൽ തീർത്ത വ്യത്യസ്‌ത രൂപത്തിലുള്ള നെട്ടൂരിന്‍റെ ചെല്ല പെട്ടികളും തടിയിൽ നിർമിച്ച ഹൗസ് ബോട്ടുകളും ഈട്ടിയിലും തേക്കിലും വൈറ്റ് സിത്താറിലും നിർമ്മിച്ച വിവിധയിനം മൃഗങ്ങളുടെ ശേഖരവും ഉണ്ട്. മാർബിൾ പൗഡറിൽ നിർമ്മിച്ച ധ്യാന ബുദ്ധനും ശിവനും വൈറ്റ് മെറ്റലിൽ തീർത്ത കൃഷ്ണനും കുതിരയും ഗണപതിയും എല്ലാം ആകർഷകമാണ്. മുളയിൽ തീർത്ത വിവിധയിനം പെയിന്‍റിങ്ങുകളും പ്രദര്‍ശനത്തില്‍ ഉണ്ട്. കരകൗശല മേള ഇരുപതിന് സമാപിക്കും.