കേരളം

kerala

ETV Bharat / state

മുക്കത്ത് വിദ്യാര്‍ഥിനിയുടെ ആത്മഹത്യ; യുവാവ് കസ്റ്റഡിയില്‍ - കോഴിക്കോട്

വിദ്യാര്‍ഥിനിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നും കുടുംബത്തിന് റിനാസിന്‍റെ ഭീഷണിയുണ്ടായിരുന്നതായും ബന്ധുക്കൾ വെളിപ്പെടുത്തിയിരുന്നു

മുക്കത്ത് വിദ്യാര്‍ഥിനിയുടെ ആത്മഹത്യ; യുവാവ് കസ്റ്റഡിയില്‍  suicide of student at mukkam; police takes man in custody  മുക്കം പൊലീസ്  കോഴിക്കോട്
മുക്കത്ത് വിദ്യാര്‍ഥിനിയുടെ ആത്മഹത്യ

By

Published : Dec 14, 2019, 11:55 AM IST

Updated : Dec 14, 2019, 12:30 PM IST

കോഴിക്കോട്: മുക്കത്ത് പ്ലസ് ടു വിദ്യാർഥിനി ആത്മഹത്യ ചെയ്‌ത സംഭവത്തില്‍ യുവാവിനെ മുക്കം പൊലീസ് ഇന്ന് രാവിലെ കസ്റ്റഡിയിലെടുത്തു. മുക്കം മുരിങ്ങാപുറായിൽ റിനാസിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളെ ചോദ്യം ചെയ്‌ത് വരികയാണെന്നും കൂടുതൽ വിവരങ്ങൾ പുറത്ത് വിടാന്‍ കഴിയില്ലെന്നും മുക്കം സി.ഐ എൻ.സി. സന്തോഷ് വൃക്തമാക്കി. വിദ്യാര്‍ഥിനിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നും കുടുംബത്തിന് റിനാസിന്‍റെ ഭീഷണിയുണ്ടായിരുന്നതായും ബന്ധുക്കൾ വെളിപ്പെടുത്തിയിരുന്നു. പരിശോധനയിൽ പെൺകുട്ടിയുടെ ഡയറിയില്‍ നിന്നു ലഭിച്ച സൂചനയുടെ അടിസ്ഥാനത്തിലാണ് സുഹൃത്തിനെ ഇന്ന് രാവിലെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

മുക്കത്ത് വിദ്യാര്‍ഥിനിയുടെ ആത്മഹത്യ; യുവാവ് കസ്റ്റഡിയില്‍
Last Updated : Dec 14, 2019, 12:30 PM IST

ABOUT THE AUTHOR

...view details