കോഴിക്കോട്:നീലേശ്വരം ഹയർസെക്കൻഡറി സ്കൂളിലെ അധ്യാപകർ പരീക്ഷയെഴുതിയ സംഭവത്തിൽ വിദ്യാഭ്യാസ വകുപ്പ് വിദ്യാർഥികളുടെ മൊഴിയെടുത്തു. അധ്യാപകർ പരീക്ഷ എഴുതിയത് തങ്ങൾക്കറിയില്ലെന്ന് വിദ്യാർഥികൾ മൊഴി നൽകി. വിദ്യാഭ്യാസ വകുപ്പ് പരീക്ഷ വിഭാഗം ഹയർസെക്കൻഡറി ജോയിന്‍റ് ഡയറക്ടർ ഡോ എസ്എസ് വിവേകാനന്ദൻ, ഡിഡി ആർ ഗോകുലകൃഷ്ണൻ, സൂപ്രണ്ട് അപർണ എന്നിവർ രാവിലെ പത്തോടെ സ്കൂളിൽ നേരിട്ടെത്തിയാണ് വിദ്യാർഥികളുടെ മൊഴിയെടുത്തത്.
അധ്യാപകർ പരീക്ഷയെഴുതിയ സംഭവം; വിദ്യാർഥികളുടെ മൊഴിയെടുത്തു
അധ്യാപകർ പരീക്ഷ എഴുതിയത് തങ്ങൾക്കറിയില്ലെന്ന് വിദ്യാർഥികൾ മൊഴി നൽകി
സംഭവത്തിൽ ആരോപണ വിധേയരായ പരീക്ഷ ചീഫ് സൂപ്രണ്ടും സ്കൂള്‍ പ്രിന്‍സിപ്പലുമായ കെ റസിയ, പരീക്ഷയെഴുതിയ അധ്യാപകന്‍ നിഷാദ് വി മുഹമ്മദ്, പരീക്ഷ ഡെപ്യൂട്ടി ചീഫ് പി കെ ഫൈസല്‍ എന്നിവര്‍ക്കെതിരെ മുക്കം പൊലീസ് കേസെടുത്തിരുന്നു. ആള്‍മാറാട്ടം, വ്യാജരേഖ ചമയ്ക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്. ഇവരെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തു. സ്കൂളിന്‍റെ നൂറുശതമാനം വിജയത്തിന് വേണ്ടിയാണ് വിദ്യാർഥികൾക്കായി പരീക്ഷ എഴുതിയതെന്ന് വെളിപ്പെടുപ്പെടുത്തലുമായി അധ്യാപകൻ രംഗത്തെത്തിയിരുന്നു. എന്നാൽ താൻ നന്നായി പഠിച്ചാണ് പരീക്ഷയെഴുതിയതെന്നും അധ്യാപകന്‍ പരീക്ഷയെഴുതിയത് അറിഞ്ഞില്ലെന്നും വിദ്യാര്‍ഥി പറഞ്ഞു.