കേരളം

kerala

ETV Bharat / state

മുഖ്യമന്ത്രി എത്തുന്ന പരിപാടിക്ക് വിദ്യാര്‍ഥികള്‍ കറുത്ത വസ്‌ത്രവും മാസ്‌കും ഉപയോഗിക്കരുതെന്ന് നിര്‍ദേശം - മുഖ്യമന്ത്രി പിണറായി വിജയൻ

മീഞ്ചന്ത സർക്കാർ ആർട്‌സ് ആൻഡ് സയൻസ് കോളജിലെ വിദ്യാര്‍ഥികള്‍ക്കാണ് മുഖ്യമന്ത്രിയെത്തുന്ന പരിപാടിയില്‍ കറുത്ത വസ്‌ത്രവും മാസ്‌കും ഉപയോഗിക്കരുതെന്ന നിര്‍ദേശം നല്‍കിയിരിക്കുന്നത്.

kozhikode meenchanda arts college  restrictions for black clothes and masks  cm attending programme black colour ban  മുഖ്യമന്ത്രി  കറുത്ത വസ്‌ത്രം ഉപയോഗിക്കരുതെന്ന് നിര്‍ദേശം  മുഖ്യമന്ത്രി പിണറായി വിജയൻ  മീഞ്ചന്ത
Pinarayi Vijayan

By

Published : Feb 19, 2023, 12:44 PM IST

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുന്ന പരിപാടിയിൽ കറുത്ത വസ്ത്രത്തിന് വിലക്ക്. മീഞ്ചന്ത സർക്കാർ ആർട്‌സ് ആൻഡ് സയൻസ് കോളജില്‍ മുഖ്യമന്ത്രിയെത്തുന്ന പരിപാടിയില്‍ പങ്കെടുക്കുന്ന വിദ്യാര്‍ഥികള്‍ കറുത്ത നിറത്തിലുള്ള വസ്‌ത്രവും മാസ്‌കും ഒഴിവാക്കണമെന്നാണ് നിര്‍ദേശം. കോളജ് പ്രിന്‍സിപ്പാളാണ് വിദ്യാര്‍ഥികള്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

അതേസമയം, മേലുദ്യോഗസ്ഥരില്‍ നിന്നുള്ള നിര്‍ദേശം കുട്ടികളെ അറിയിക്കുക മാത്രമാണ് തങ്ങള്‍ ചെയ്‌തതെന്നാണ് സംഭവത്തില്‍ കോളജ് അധികൃതര്‍ നല്‍കുന്ന നിര്‍ദേശം. എന്നാല്‍ നിലവില്‍ കറുത്ത വസ്‌ത്രം ധരിച്ചെത്തുന്നവരെ പരിപാടി നടക്കുന്ന ഹാളിലേക്ക് കടത്തിവിടുന്നുണ്ടെന്നാണ് സൂചന.

ABOUT THE AUTHOR

...view details