ജില്ലാ ശാസ്ത്രമേളയുടെ വിധി നിർണയത്തിൽ പരാതിയുമായി വിദ്യാർഥി - Kozhikode News
സംഘാടകർ നൽകിയ സ്കെച്ചിൽ മാറ്റം വരുത്തി കൊത്തുപ്പണി ചെയ്തവയ്ക്ക് സമ്മാനം നൽകിയെന്ന ആരോപണമാണ് അർഷക് രാജ് ചൂണ്ടിക്കാട്ടുന്നത്
കോഴിക്കോട്:അത്തോളിയിൽ നടക്കുന്ന ജില്ലാ ശാസ്ത്രമേളയുടെ മരകൊത്ത് പണി (വുഡ് കാർവിങ്) വിഭാഗത്തിന്‍റെ മത്സര ഫലത്തിൽ പരാതിയുമായി വിദ്യാർഥി രംഗത്ത്. നിർദിഷ്ട നിബന്ധന പാലിക്കാത്തവർക്ക് ഒന്നും രണ്ടും സ്ഥാനങ്ങൾ നൽകിയെന്ന പരാതിയാണ് മത്സരാർഥി അർഷക് രാജ് ഉന്നയിക്കുന്നത്. സംഘാടകർ നൽകിയ സ്കെച്ചിൽ മാറ്റം വരുത്തി കൊത്തുപ്പണി ചെയ്തവക്ക് സമ്മാനം നൽകിയെന്ന ആരോപണമാണ് അർഷക് രാജ് ചൂണ്ടിക്കാട്ടുന്നത്. സംഘാടകർ നൽകുന്ന സ്കെച്ചിൽ മാറ്റം വരുത്തിയതിന് പുറമെ നിർദിഷ്ട അളവിനേക്കാൾ കൂടുതൽ വലുപ്പമുള്ള പലക സമ്മാനം കിട്ടിയവർ ഉപയോഗിച്ചതായും അർഷക് പറയുന്നു.