കോഴിക്കോട്:മാവൂരില്‍ മോക് ഡ്രില്ലിന് ശേഷം വിദ്യാര്‍ഥിക്ക് പീഡനം. മോക് ഡ്രില്ലില്‍ പങ്കെടുത്ത പതിനഞ്ചുകാരനെയാണ് പഞ്ചായത്ത് മെമ്പര്‍ പീഡനത്തിന് ഇരയാക്കിയത്. ആംബുലന്‍സില്‍ വച്ചും കാറില്‍വച്ചും കുട്ടിയെ മെമ്പറായ ഉണ്ണികൃഷ്‌ണന്‍ പീഡിപ്പിച്ചെന്നാണ് പരാതി.
മോക് ഡ്രില്ലില്‍ പങ്കെടുക്കാനെത്തിയ വിദ്യാര്‍ഥിക്ക് പീഡനം; പോക്‌സോ ചുമത്തി കേസെടുത്തു - മാവൂര്‍ പൊലീസ്
മോക് ഡ്രില്ലില്‍ പങ്കെടുക്കാനെത്തിയ 15 കാരനെ പീഡനത്തിന് ഇരയാക്കിയതായി പരാതി. വാര്‍ഡ് മെമ്പര്‍ ആണ് വിദ്യാര്‍ഥിയെ പീഡിപ്പിച്ചത്. കോഴിക്കോട് മാവൂരിലാണ് സംഭവം. പോക്‌സോ ചുമത്തി പൊലീസ് കേസെടുത്തു
മോക്ഡ്രില്ലില്‍ പങ്കെടുക്കാനെത്തിയ വിദ്യാര്‍ഥിക്ക് പീഡനം
പ്രകൃതി ദുരന്തരങ്ങളെ നേരിടുന്നതിനായി സംസ്ഥാനത്തൊട്ടാകെ സംഘടിപ്പിച്ച മോക് ഡ്രില്ലിന്‍റെ ഭാഗമായി കോഴിക്കോട് നടത്തിയ മോക് ഡ്രില്ലിന് ശേഷമാണ് സംഭവം. ജില്ലാഭരണകൂടം താലൂക്ക് അടിസ്ഥാനത്തില്‍ നടത്തിയ മോക്‌ഡ്രില്ലില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു വിദ്യാര്‍ഥി. ഉണ്ണികൃഷ്‌ണനെതിരെ പോക്സോ വകുപ്പ് ചുമത്തി മാവൂര്‍ പൊലീസ് കേസെടുത്തു.