കേരളം

kerala

ETV Bharat / state

ഹാമർ ത്രോ മത്സരത്തിനിടെ വിദ്യാർഥിക്ക് പരിക്ക് - Student injured

ഹാമർ ത്രോയുടെ കമ്പി പൊട്ടിയതാണ് അപകട കാരണം. സീനിയർ വിഭാഗം ആൺകുട്ടികൾക്ക് അഞ്ച് കിലോ തൂക്കമുള്ള ഹാമർ ആണ് നൽകേണ്ടത്. എന്നാൽ സംഘാടകർ ഏഴര കിലോ തൂക്കമുള്ള ഹാമർ ആണ് നൽകിയതെന്ന് വിദ്യാർഥികൾ പറയുന്നു.

ഹാമർ ത്രോ മത്സരത്തിനിടെ വിദ്യാർഥിക്ക് പരിക്ക്

By

Published : Nov 8, 2019, 3:04 PM IST

കോഴിക്കോട്: കോഴിക്കോട് റവന്യു ജില്ലാ കായികമേളയിലെ ഹാമർ ത്രോ മത്സരത്തിനിടെ വിദ്യാർഥിക്ക് പരിക്ക്. സീനിയർ വിഭാഗം ആൺകുട്ടികളുടെ ഹാമർ ത്രോ മത്സരത്തിനിടെയാണ് സംഭവം. മീഞ്ചന്ത രാമകൃഷ്ണമിഷൻ സ്കൂൾ പ്ലസ് ടു വിദ്യാർഥി മുഹമ്മദ് നിഷാമിനാണ് പരിക്കേറ്റത്. ഹാമർ ത്രോയുടെ കമ്പി പൊട്ടിയതാണ് അപകട കാരണം. വിദ്യാർഥിയുടെ രണ്ട് വിരലുകൾക്കാണ് പരിക്കേറ്റത്. സീനിയർ വിഭാഗം ആൺകുട്ടികൾക്ക് അഞ്ച് കിലോ തൂക്കമുള്ള ഹാമർ ആണ് നൽകേണ്ടത്. എന്നാൽ സംഘാടകർ ഏഴര കിലോ തൂക്കമുള്ള ഹാമർ ആണ് നൽകിയതെന്ന് വിദ്യാർഥികൾ പറയുന്നു. കമ്പി പൊട്ടാനുള്ള കാരണം ഇതാവാമെന്നാണ് നിഗമനം. കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ABOUT THE AUTHOR

...view details