കേരളം

kerala

ETV Bharat / state

മലയമ്മ മാതോളത്ത് ഒഴുക്കില്‍ പെട്ട കുട്ടികളില്‍ ഒരാള്‍ മരിച്ചു - മലയമ്മ മാതോളത്ത് വിദ്യാര്‍ഥി മുങ്ങിമരിച്ചു

വെണ്ണക്കോട് വട്ടക്കണ്ടിയില്‍ ഷമീറിന്‍റെ മകന്‍ മുഹമ്മദ് ദില്‍ഷോക്ക്(9) ആണ് മരിച്ചത്. കൂടെ ഉണ്ടായിരുന്ന മലയമ്മ വെണ്ണക്കോട് പെരിങ്ങാപുരത്ത് മുഹമ്മദിന്‍രെ മകന്‍ അമീന്‍(8)നെ പ്രാഥമിക ചികിത്സക്ക് ശേഷം കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

Student drowns in Malayamma  Student drowns in Malayamma Matholam  മലയമ്മ മാതോളത്ത് വിദ്യാര്‍ഥി മുങ്ങിമരിച്ചു  മാതോളത്ത് ഒഴുക്കില്‍ പെട്ട കുട്ടികളില്‍ ഒരാള്‍ മരിച്ചു
മലയമ്മ മാതോളത്ത് ഒഴുക്കില്‍ പെട്ട കുട്ടികളില്‍ ഒരാള്‍ മരിച്ചു

By

Published : May 12, 2022, 9:31 PM IST

കോഴിക്കോട്: മലയമ്മ മാതോളത്ത് കടവില്‍ ഒഴുക്കില്‍ പെട്ട കുട്ടികളില്‍ ഒരാള്‍ മരിച്ചു. വെണ്ണക്കോട് വട്ടക്കണ്ടിയില്‍ ഷമീറിന്‍റെ മകന്‍ മുഹമ്മദ് ദില്‍ഷോക്ക്(9) ആണ് മരിച്ചത്. കൂടെ ഉണ്ടായിരുന്ന മലയമ്മ വെണ്ണക്കോട് പെരിങ്ങാപുരത്ത് മുഹമ്മദിന്‍രെ മകന്‍ അമീനെ (8) പ്രാഥമിക ചികിത്സക്ക് ശേഷം കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി.

വൈകിട്ട് അഞ്ചുമണിയോടെയാണ് കുളിക്കാന്‍ ഇറങ്ങിയപ്പോള്‍ രണ്ട് കുട്ടികള്‍ ഒഴുക്കില്‍ പെട്ടത്. കൂടെ ഉണ്ടായിരുന്ന കുട്ടിയാണ് വിവരം നാട്ടുകാരെ അറിയിച്ചത്. നാട്ടുകാരും മുക്കം ഫയര്‍ ഫോഴ്സും ചേര്‍ന്ന് കുട്ടികളെ രക്ഷപ്പെടുത്തി. ഇരുവരെയും ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മുഹമ്മദ് ദില്‍ഷോക്ക് മരിച്ചിരുന്നു.

For All Latest Updates

ABOUT THE AUTHOR

...view details