കേരളം

kerala

ETV Bharat / state

വിദ്യാര്‍ഥി പുഴയില്‍ മുങ്ങിമരിച്ചു - വിദ്യാർത്ഥി

കുറുവങ്ങാട് കണയങ്കോട് വലിയ കടവത്ത് മുഹമ്മദ് നദീം (17) ആണ് മരിച്ചത്

മുഹമ്മദ് നദീം

By

Published : May 4, 2019, 9:00 PM IST

കോഴിക്കോട്: കക്കയം കരിയാത്തുംപാറയില്‍ പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങിമരിച്ചു.

കുറുവങ്ങാട് കണയങ്കോട് വലിയ കടവത്ത് മുഹമ്മദ് നദീം (17) ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം. കൊയിലാണ്ടി എംജി കോളജിലെ പ്ലസ് ടു വിദ്യാർഥിയായ നദീം കോളജില്‍ നിന്നും വിനോദയാത്രയ്ക്ക് എത്തിയതായിരുന്നു. പാറക്കടവ് ഭാഗത്ത് കുളിക്കാനിറങ്ങിയപ്പോൾ മുങ്ങിപ്പോകുകയായിരുന്നു. നാട്ടുകാര്‍ ഉടന്‍ വിദ്യാര്‍ഥിയെ കരക്കെത്തിച്ചു. കൂരാച്ചുണ്ടിലെ ക്ലിനിക്കിലും പേരാമ്പ്ര ഇഎംഎസ് സഹകരണ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് മോർച്ചറിയിലാണ്. പോസ്റ്റുമോർട്ടത്തിനുശേഷം ഞായറാഴ്ച ജുമാഅത്ത് പള്ളി ഖബർസ്ഥാനിൽ ഖബറടക്കും. മാതാവ് സീനത്ത്, പിതാവ് ജലീൽ. മുഹമ്മദ് നിഷാൽ, മുഹമ്മദ് നിഹാൽ എന്നിവര്‍ സഹോദരങ്ങളാണ്.

ABOUT THE AUTHOR

...view details