കോഴിക്കോട്: പരീക്ഷ എഴുതാൻ അനുവദിക്കാത്തതിൽ മനംനൊന്ത് വിദ്യാർഥി ജീവനൊടുക്കിയതായി പരാതി. കോഴിക്കോട് നടക്കാവ് സ്വദേശി മുഹമ്മദ് ആനിഖ് (19) ആണ് മരിച്ചത്. ചെന്നൈ എസ്ആർഎം കോളജിലെ റെസ്‌പിറേറ്ററി തെറാപ്പി ഒന്നാം വർഷ വിദ്യാർഥിയായിരുന്നു ആനിഖ്.
ഹാജർ കുറവായതിനാൽ പരീക്ഷ എഴുതാൻ അനുവദിച്ചില്ല; 19 കാരനായ വിദ്യാർഥി ജീവനൊടുക്കി - 19 കാരനായ വിദ്യാർഥി ജീവനൊടുക്കി
ചെന്നൈ എസ്ആർഎം കോളജിലെ റെസ്‌പിറേറ്ററി തെറാപ്പി ഒന്നാം വർഷ വിദ്യാർഥിയായ ആനിഖിനെ ഹാജർ കുറവ് ചൂണ്ടിക്കാണിച്ചാണ് പരീക്ഷ എഴുതാൻ അനുമതി നിഷേധിച്ചത്. ഇതിൽ മനംനൊന്താണ് ജീവനൊടുക്കിയതെന്നാണ് ബന്ധുക്കളുടെ പരാതി
![ഹാജർ കുറവായതിനാൽ പരീക്ഷ എഴുതാൻ അനുവദിച്ചില്ല; 19 കാരനായ വിദ്യാർഥി ജീവനൊടുക്കി കോഴിക്കോട് ആത്മഹത്യ Student committed suicide in Kozhikode suicide news വിദ്യാർത്ഥി ജീവനൊടുക്കി മുഹമ്മദ് ആനിഖ് ചെന്നൈ എസ്ആർഎം കോളജ് SRM college chennai crime news](https://etvbharatimages.akamaized.net/etvbharat/prod-images/768-512-17432652-thumbnail-3x2-dd.jpg)
ഹാജർ കുറവായതിനാൽ പരീക്ഷ എഴുതാൻ അനുവദിച്ചില്ല; 19 കാരനായ വിദ്യാർഥി ജീവനൊടുക്കി
നടക്കാവിലെ വീട്ടിലാണ് ആനിഖ് ആത്മഹത്യ ചെയ്‌തത്. ഹാജർ കുറവെന്ന് പറഞ്ഞാണ് വിദ്യാര്‍ഥിയെ കോളജ് അധികൃതര്‍ പരീക്ഷ എഴുതാൻ അനുവദിക്കാതിരുന്നത്. നാളെ ഒന്നാം സെമസ്റ്റർ പരീക്ഷ തുടങ്ങാനിരിക്കെയാണ് സംഭവം.
പരീക്ഷാഫീസ് വാങ്ങിയിട്ടും പരീക്ഷയെഴുതാൻ അനുവദിച്ചില്ലെന്നും ബന്ധുക്കൾ ആരോപിച്ചു. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു.