കേരളം

kerala

ETV Bharat / state

കോഴിക്കോട് സ്കൂൾ വിദ്യാർഥിക്ക് മർദനം - student ragging kozhikode kodiyathur

യാതൊരു പ്രകോപനവുമില്ലാതെ പത്തോളം വിദ്യാർഥികൾ മർദ്ദിക്കുകയായിരുന്നുവെന്ന് പരിക്കേറ്റ വിദ്യാർഥി പറഞ്ഞു

student ragging

By

Published : Aug 2, 2019, 6:05 PM IST

കോഴിക്കോട്: കോഴിക്കോട് കൊടിയത്തൂർ പിടിഎം ഹയർ സെക്കന്‍ററി സ്കൂളിൽ പത്താം ക്ലാസ് വിദ്യാർഥിക്ക് ക്രൂര മർദ്ദനം. കൊടിയത്തൂർ സ്വദേശി സിറാജുദീന്‍റെ മകനാണ് മർദ്ദനമേറ്റത്. വ്യാഴാഴ്ച ഉച്ചക്ക് യാതൊരു പ്രകോപനവുമില്ലാതെ പത്തോളം വിദ്യാർഥികൾ മർദ്ദിക്കുകയായിരുന്നുവെന്ന് പരിക്കേറ്റ വിദ്യാർഥി പറഞ്ഞു. പുറത്തും മുഖത്തുമാണ് പരിക്കേറ്റത്. കല്ലെടുത്ത് തലയിലിടിച്ചതായും വിദ്യാർഥി പറഞ്ഞു. സംഭവത്തില്‍ പരാതി നൽകിയതായി കുട്ടിയുടെ രക്ഷിതാവ് അറിയിച്ചു. മറ്റൊരാൾക്ക് ഇത്തരമൊരു അനുഭവമുണ്ടാവാതിരിക്കാനാണ് പരാതി നൽകിയതെന്ന് കുട്ടിയുടെ ബന്ധു മാധ്യമങ്ങളോട് പറഞ്ഞു. പരിക്കേറ്റ വിദ്യാർഥി മുക്കം സിഎച്ച്സി യിൽ ചികിത്സയിലാണ്.

ABOUT THE AUTHOR

...view details