കേരളം

kerala

ETV Bharat / state

കോഴിക്കോട് നഗരത്തിൽ തെരുവുനായ ശല്യം രൂക്ഷം

കഴിഞ്ഞ ദിവസം വലിയങ്ങാടിയിൽ എട്ടുപേരെയാണ് തെരുവുനായ ആക്രമിച്ചത്. വന്ധീകരിച്ച നായകളെ വലിയങ്ങാടി പ്രദേശത്ത് തുറന്ന് വിട്ടതാണ് നായ ശല്യം വർധിക്കാൻ കാരണമായതെന്ന് വ്യാപാരികൾ പറഞ്ഞു.

Dog  kozhikkode  valiyangadi  വലിയങ്ങാടി  തെരുവുനായ  വന്ധീകരിച്ച നായ  നായ ശല്യം
കോഴിക്കോട് നഗരത്തിൽ തെരുവുനായ ശല്യം രൂക്ഷം

By

Published : Jul 1, 2020, 12:18 PM IST

കോഴിക്കോട്: കോഴിക്കോട് നഗരത്തിൽ തെരുവുനായ ശല്യം രൂക്ഷമാകുന്നു. കഴിഞ്ഞ ദിവസം വലിയങ്ങാടിയിൽ എട്ടുപേരെയാണ് തെരുവുനായ ആക്രമിച്ചത്. പരിക്കേറ്റവരെ ബീച്ചാശുപത്രിയിൽ പ്രവേശിപ്പിച്ചു. കൂട്ടമായി വരുന്ന തെരുവുനായകൾ വഴിയാത്രക്കാരെ ആക്രമിക്കുന്നതായി നാട്ടുകാർ പറഞ്ഞു. കഴിഞ്ഞ ദിവസം തെരുവിലൂടെ നടന്നുപോയവരെയും ഡ്രൈവർമാരെയും നായ കടിച്ച് പരിക്കേൽപ്പിച്ചിരുന്നു.

കോഴിക്കോട് നഗരത്തിൽ തെരുവുനായ ശല്യം രൂക്ഷം

ഓടുന്ന വാഹനത്തിന് പിറകെ നായകൾ ഓടുന്ന സംഭവവും പ്രദേശത്ത് സാധാരണമാണ്. വന്ധീകരിച്ച നായകളെ വലിയങ്ങാടി പ്രദേശത്ത് തുറന്ന് വിട്ടതാണ് നായ ശല്യം വർധിക്കാൻ കാരണമായതെന്ന് വ്യാപാരികൾ പറഞ്ഞു. പ്രശ്‌നത്തിന് എത്രയും വേഗം പരിഹാരം വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

ABOUT THE AUTHOR

...view details